HOME
DETAILS

ജില്ലയുടെ വികസനത്തിനു സാധ്യതാധിഷ്ഠിത വായ്പാ പദ്ധതി തയാറാക്കും

  
backup
August 04 2016 | 22:08 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%b8%e0%b4%be

കാസര്‍കോട്: ജില്ലയില്‍ ബാങ്കുകള്‍ വഴി നടപ്പാക്കുന്ന പദ്ധതികള്‍ തയാറാക്കുന്നതിനു നബാര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സാധ്യതാധിഷ്ഠിത വായ്പാ പദ്ധതി  രൂപീകരണത്തിനുളള  പ്രാഥമിക ചര്‍ച്ച നടത്തി. ജില്ലയുടെ കാര്‍ഷിക വിഭവങ്ങളേയും പരമ്പരാഗത വ്യവസായങ്ങളേയും പരമാവധി പ്രയോജനപ്പെടുത്തുന്ന പദ്ധതികള്‍ക്കു രൂപം നല്‍കണമെന്നും കശുവണ്ടി, ഭക്ഷ്യസംസ്‌ക്കരണം, മത്സ്യമേഖല തുടങ്ങിയവയുടെ സാധ്യതകള്‍ ജില്ലയില്‍ പ്രയോജനപ്പെടുത്തണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
കൃഷി, കാര്‍ഷികാനുബന്ധ മേഖലകളില്‍ പദ്ധതി തയാറാക്കുന്നതിനു പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍  ഓഫിസര്‍, സി.പി.സി.ആര്‍.ഐ, കാര്‍ഷിക സര്‍വകലാശാല, കൃഷി വിജ്ഞാന കേന്ദ്ര എന്നിവയുടെ പ്രതിനിധികള്‍  എന്നിവര്‍ ഉള്‍പ്പെട്ട  സമിതിയും മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നീ മേഖലകളില്‍  ബന്ധപ്പെട്ട വകുപ്പുകളുടെ  ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, മില്‍മ പ്രതിനിധി എന്നിവരും ഭൂവികസനം, ജലസേചനം, മണ്ണ് സംരക്ഷണം എന്നീ മേഖലകളില്‍ മണ്ണു സംരക്ഷണ വകുപ്പ് ജില്ലാ ഓഫിസര്‍, ഭൂജല വകുപ്പ് ജില്ലാ ഓഫിസര്‍, ചെറുകിട ജലസേചന വിഭാഗം എക്‌സിക്യുട്ടിവ്  എന്‍ജിനീയര്‍ എന്നിവരാണ് അംഗങ്ങള്‍. ചെറുകിട വ്യവസായ വികസന മേഖലയില്‍  ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍, ജില്ലാ എംപ്ലോയ്‌മെന്റ്  ഓഫിസര്‍, കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍, റുഡ്‌സെറ്റി ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളാണ്. പദ്ധതികള്‍ തയാറാക്കുന്നതിനുളള  വിദഗ്ധരുടെ ശില്‍പശാല ഈ മാസം  വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘടിപ്പിക്കും. സാധ്യതാധിഷ്ഠിത വായ്പാപദ്ധതിയുടെ കരട് ഈ മാസം തയാറാക്കും.
കലക്ടര്‍ ഇ ദേവദാസന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍  നബാര്‍ഡ് എ.ജി.എം  ജ്യോതിസ് ജഗന്നാഥ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പ്ലാനിംഗ് ഓഫിസര്‍  കെ.എം സുരേഷ്, കാര്‍ഷിക കോളജ്  അസോസിയേറ്റ് ഡീന്‍ ഡോ. എം ഗോവിന്ദന്‍, വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പി വത്സന്‍, കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക, പ്രിന്‍സിപ്പല്‍ അഗ്രിക്കല്‍ച്ചറല്‍ ഓഫിസര്‍ പി പ്രദീപ്, ലീഡ് ബാങ്ക്  ജില്ലാ മാനേജര്‍ സി.എസ് രമണന്‍, കേരള ഗ്രാമീണ്‍ ബാങ്ക് റീജ്യണല്‍ മാനേജര്‍ കെ.എം ബാലകൃഷ്ണന്‍, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോഷി ജോസഫ്, മില്‍മ യൂനിറ്റ് ഹെഡ് കെ മാധവന്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ പ്രദീപ് എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിവര്‍ഷം 1000 രൂപ നിക്ഷേപം; ദേശീയ പെന്‍ഷന്‍ പദ്ധതി കുട്ടികളിലേക്കും; എന്‍.പി.എസ് വാത്സല്യക്ക് തുടക്കമായി

National
  •  3 months ago
No Image

സാമ്പത്തിക പ്രതിസന്ധി; ട്രഷറി നിയന്ത്രണം കടുപ്പിച്ചു; അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പിന്റെ അനുമതി തേടണം

Kerala
  •  3 months ago
No Image

കങ്കണക്ക് വീണ്ടും തിരിച്ചടി; സിഖ് സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ കോടതി നടിക്ക് നോട്ടീസയച്ചു

National
  •  3 months ago
No Image

പേജറുകള്‍ക്ക് പിന്നാലെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു; ലെബനാനില്‍ വീണ്ടും സ്‌ഫോടനം

International
  •  3 months ago
No Image

സഊദി അറേബ്യയിൽ സെപ്റ്റംബർ 22 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

നിപയില്‍ ആശ്വാസം; മരിച്ച യുവാവിന്റെ മാതാവും, ബന്ധുക്കളും, ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെ നെഗറ്റീവായി

Kerala
  •  3 months ago
No Image

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; സര്‍വ്വാധികാരത്തിലേക്കുള്ള സംഘപരിവാറിന്റെ ഗൂഢനീക്കം: വി.ഡി സതീശന്‍

Kerala
  •  3 months ago
No Image

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനവുമായി ബന്ധപ്പട്ട് ബഹ്‌റൈനിൽ പരിശോധനകൾ ശക്തമായി തുടരുന്നു

bahrain
  •  3 months ago
No Image

ദേഹത്ത് കുമിളകള്‍, പനി; എന്താണ് എം പോക്‌സ്?... ലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍

Kerala
  •  3 months ago
No Image

എം പോക്‌സ്: മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം

Kerala
  •  3 months ago