പ്ലസ് വണ്‍: മലബാറിലെ അപേക്ഷകരില്‍ പകുതിയോളം പുറത്താകും
മുക്കം: പുതിയ അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കാനിരിക്കെ രക്ഷിതാക്കളില്‍ ആശങ്ക. 28ന് ക്ലാസുകള്‍ തുടങ്ങുമ്പോള്‍ മലബാര്‍ മേഖലയില്‍ പ്രവേശനത്തിന് അപേക്ഷിച്ച വിദ്യാര്‍ഥികളില്‍ പകുതിയോളം പേര്‍ പുറത്താകും. ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകളിലേക്ക് ആകെയുള്ള സീറ്റിന്റെ ഇരട്ടിയിലധികം പേരാണ് അപേക്ഷിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് തന്നെ എസ്.എസ്.എല്‍.സിയില്‍ ഏറ്റവും കൂടുതല്‍ പേര്‍ വിജയിച്ച മലപ്പുറത്ത് നിന്ന് 83,174 ഉം പാലക്കാട് ജില്ലയില്‍ നിന്ന് 47,920 ഉം കോഴിക്കോട്ട് നിന്ന് 50,833 ഉം അപേക്ഷകരാണുള്ളത്. എന്നാല്‍ മലപ്പുറത്ത് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലായി ആകെയുള്ളത് 40,722 മെറിറ്റ് സീറ്റുകള്‍ മാത്രമാണ്. പാലക്കാട് ഇത് 24,450 ഉം കോഴിക്കോട് 27,918 ഉം ആണ്.
വയനാട്ടില്‍ 12,851 അപേക്ഷകര്‍ക്കായി 5754 ഉം കണ്ണൂരില്‍ 38,814 അപേക്ഷകര്‍ക്കായി 16,854 ഉം കാസര്‍ക്കോട്ട് 19,850 അപേക്ഷകര്‍ക്കായി 10260 ഉം മെറിറ്റ് സീറ്റുകളും മാത്രമെയുള്ളു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്ക് മാത്രമേ മലബാറില്‍ മെറിറ്റില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയുവെന്നതാണ് രക്ഷിക്കളുടെ ആശങ്കക്ക് കാരണം.
ഉന്നത മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്ക് പോലും ഇഷ്ടപ്പെട്ട സ്‌കൂളില്‍ ഇഷ്ടപ്പെട്ട കോഴ്‌സ് പഠിക്കാന്‍ കഴിയാത്ത സാഹചര്യം ഇതുവഴി ഉണ്ടാകുമെന്ന് രക്ഷിതാക്കള്‍ പറയുന്നു.
മലബാറിലെ മിക്ക ജില്ലകളിലും പരിമിതമായ സീറ്റ് മാത്രമായതിനാല്‍ പകുതിയോളം വിദ്യാര്‍ഥികള്‍ അണ്‍ എയ്ഡഡ്, ഓപണ്‍ സ്‌കൂള്‍, പാരലല്‍ കോളജുകളില്‍ പ്രവേശനം നേടേണ്ടി വരും. വടക്കന്‍ ജില്ലകളില്‍ സീറ്റ് ക്ഷാമം രൂക്ഷമായിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ നടപടിയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
തെക്കന്‍ ജില്ലകളിലെ വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ സെക്കന്‍ഡറി പ്രവേശനം വലിയ പ്രയാസമില്ലാതെ നടക്കുമ്പോഴാണ് മലബാറിലെ പകുതിയോളം വിദ്യാര്‍ഥികള്‍ പ്രവേശനത്തിനായി നെട്ടോട്ടമോടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."