തെലങ്കാനയില്‍ പ്രതിപക്ഷം ധാരണയിലെത്തി; കോണ്‍ഗ്രസ് 90 സീറ്റില്‍ മത്സരിക്കും
ഹൈദരാബാദ്: തെലങ്കാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള വിശാലസഖ്യം സീറ്റ് ധാരണയിലെത്തി. 119 അംഗ നിയമസഭയിലേക്ക് 90 സീറ്റിലേക്ക് കോണ്‍ഗ്രസ് മത്സരിക്കും.
തെലങ്കാനയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ആര്.സി ഖുന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. രാഹുല്‍ ഗാന്ധിയുടെ അംഗീകാരത്തിനു ശേഷം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെലുഗുദേശം പാര്‍ട്ടി, തെലങ്കാന ജന സമിതി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്നീ പാര്‍ട്ടികളാണ് കോണ്‍ഗ്രസിനൊപ്പം നിന്ന് തെലങ്കാനയില്‍ മത്സരിക്കുന്നത്.
രണ്ടാമത്തെ കക്ഷിയായ ടി.ഡി.പിക്ക് എട്ട് സീറ്റാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തത്. എന്നാല്‍ 12 സീറ്റെങ്കിലും വേണമെന്ന് ടി.ഡി.പി ആവശ്യമുന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ തര്‍ക്കമില്ലെന്നും ആവശ്യം കോണ്‍ഗ്രസ് പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും ടി.ഡി.പി വക്താവ് പറഞ്ഞു.
മൂന്നു സീറ്റുകളിലാണ് സി.പി.ഐ മത്സരിക്കുക. ഇക്കാര്യം നാളെ ചേരുന്ന സംസ്ഥാന നിര്‍വാഹക സമിതിയില്‍ ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി സുരവരം സുധാകര്‍ റെഡ്ഡി പറഞ്ഞു. ഇതുകൂടാതെ, രണ്ട് എം.എല്‍.സി സീറ്റുകളും സി.പി.ഐയ്ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.
തെലങ്കാന ഭരിച്ചിരുന്ന ടി.ആര്.എസും ബി.ജെ.പിയും ഒറ്റയ്ക്കൊറ്റയ്ക്കാണ് മത്സരിക്കുന്നത്. ഡിസംബര്‍ ഏഴിനാണ് തെലങ്കാനയിലെ തെരഞ്ഞെടുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."