HOME
DETAILS

തോട്ടം തൊഴിലാളികളുടെ ശമ്പള പരിഷ്‌കരണം: പ്രതീക്ഷയോടെ തൊഴിലാളികള്‍

  
backup
November 08, 2018 | 7:36 PM

%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%82-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b6%e0%b4%ae-3


കല്‍പ്പറ്റ: ഈമാസം 16ന് പി.എല്‍.സി (പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി) തിരുവനന്തപുരത്ത് നടക്കാനിരിക്കെ, ശമ്പള പരിഷ്‌കരണം നടപ്പാകുമെന്ന പ്രതീക്ഷയില്‍ സംസ്ഥാനത്തെ തോട്ടംതൊഴിലാളികള്‍.
എന്നാല്‍ അധ്വാനഭാരം വര്‍ധിപ്പിച്ചാല്‍ പരമാവധി അഞ്ചു രൂപ വര്‍ധിപ്പിക്കാമെന്ന നിലപാടില്‍ മാനേജ്‌മെന്റ് ഉറച്ചുനില്‍ക്കുകയാണെങ്കില്‍ ഒരിടവേളക്ക് ശേഷം തോട്ടംതൊഴിലാളികള്‍ വീണ്ടും സമരത്തിന് നിര്‍ബന്ധിതരാകും. 2017 ഡിസംബറിലാണ് തോട്ടംതൊഴിലാളികളുടെ ശമ്പള പരിഷ്‌കരണ കാലാവധി കഴിഞ്ഞത്. ജനുവരി മുതല്‍ പുതുക്കിയ ശമ്പളമാണ് തൊഴിലാളികള്‍ക്ക് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ പത്തുമാസം പിന്നിട്ടിട്ടും ശമ്പള പരിഷ്‌കരണം ഇതുവരെ നടപ്പാക്കിയിട്ടില്ല. വിഷയം ചര്‍ച്ച ചെയ്യാന്‍ എട്ടോളം പി.എല്‍.സി യോഗങ്ങള്‍ ചേര്‍ന്നെങ്കിലും തീരുമാനമായിരുന്നില്ല.
തോട്ടം മേഖലയില്‍ രൂക്ഷമായ പ്രതിസന്ധി ചൂണ്ടികാണിച്ച് അഞ്ചു രൂപയില്‍ കൂടുതല്‍ വര്‍ധനവ് വരുത്താന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു തോട്ടം ഉടമകള്‍. എന്നാല്‍ തോട്ടം മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനുള്ള സര്‍ക്കാര്‍ നടപടികളുടെ ഭാഗമായി നേരത്തെ പ്ലാന്റേഷന്‍ ടാക്‌സും ഇക്കഴിഞ്ഞ ഒക്ടോബറില്‍ തോട്ടം മേഖലയിലെ കാര്‍ഷികാദായ നികുതിയും പൂര്‍ണമായി ഒഴിവാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. കൂടാതെ തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളുടെ കെട്ടിട നികുതിയും റബര്‍ മരങ്ങള്‍ മുറിച്ചുമാറ്റുമ്പോള്‍ വനം വകുപ്പ് ഈടാക്കിയിരുന്ന സീനിയറേജും ഒഴിവാക്കിയിരുന്നു.
ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ കമ്മിഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു സര്‍ക്കാര്‍ നടപടി. മാനേജ്‌മെന്റുകളുടെ കാലങ്ങളായുള്ള ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചതോടെ തൊഴിലാളികളുടെ ശമ്പള പരിഷ്‌കരണം മാനേജ്‌മെന്റ് അനുഭാവപൂര്‍വം പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് ട്രേഡ് യൂനിയനുകള്‍. എന്നാല്‍ മാനേജ്‌മെന്റ് നിഷേധ നിലപാട് തുടര്‍ന്നാല്‍ തൊഴിലാളികളെ സമരത്തിലേക്ക് തള്ളിവിടാതെ സര്‍ക്കാര്‍ വേതന വര്‍ധനവ് സംബന്ധിച്ച് നോട്ടിഫിക്കേഷന്‍ ഇറക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
കഴിഞ്ഞ ജൂണില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തൊഴിലാളികളുടെ ഇ.എസ്.ഐ, വേതനം എന്നിവ സംബന്ധിച്ചുള്ള ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതില്‍ തുടര്‍നടപടികളുണ്ടായിട്ടില്ല. കൂടാതെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നടന്ന യോഗങ്ങളില്‍ വകുപ്പ് മന്ത്രി പങ്കെടുക്കുകയും ചെയ്തിരുന്നില്ല. തോട്ടം ഉടമകളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച സര്‍ക്കാര്‍, തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ശക്തമായ ഇടപെടലുകള്‍ നടത്തിയില്ലെങ്കില്‍ തോട്ടംതൊഴിലാളികള്‍ തൊഴില്‍ കളഞ്ഞ് സമരത്തിനിറങ്ങേണ്ട ഗതികേടിലാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  7 days ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; മിഷന്‍ 'ആഗമന്‍ ദൗത്യം'

latest
  •  7 days ago
No Image

എസിക്കുള്ളില്‍ എം.ഡി.എം.എ; 'ഓപ്പറേഷന്‍ തണ്ടറില്‍' ദമ്പതികള്‍ പിടിയില്‍

Kerala
  •  7 days ago
No Image

'ലക്ഷ്യം നേടുന്നത് വരെ പിന്നോട്ടില്ല'; സോനം വാങ്ചുകിന്റെ അറസ്റ്റിന് പിന്നാലെ ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ

National
  •  7 days ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ബസില്‍ നിന്നിറങ്ങിയോടിയ ജീവനക്കാരനെ ഓടിച്ചിട്ട് പിടികൂടി

Kerala
  •  7 days ago
No Image

ഉമ്മന്‍ചാണ്ടി ഇരുന്ന അതേ കസേരയില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നത് - വി.ഡി. സതീശന്‍

Kerala
  •  7 days ago
No Image

യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വിജയത്തിലെ പ്രധാന കാരണങ്ങളിലൊന്ന് ഉമ്മൻചാണ്ടിയുടെ ശൈലി; കെ.സി.വേണു​ഗോപാൽ

latest
  •  7 days ago
No Image

  'കേരളത്തിലെ പാര്‍ട്ടിയെയും വടക്കേ ഇന്ത്യന്‍ പരുവത്തിലാക്കും'; കെ.സി വേണുഗോപാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പൊലീത്ത

Kerala
  •  7 days ago
No Image

കെ.എസ്.യു പ്രസിഡന്റിന് കൂടിക്കാഴ്ച്ച നിഷേധിച്ചിട്ടില്ല; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫിസ്

Kerala
  •  7 days ago
No Image

വീണ്ടും കോവിഡ് ആശങ്ക; ആന്ധ്രയില്‍ മൂന്ന് ആഴ്ചയ്ക്കിടെ നാല് മരണം, മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

National
  •  7 days ago