HOME
DETAILS

എസിക്കുള്ളില്‍ എം.ഡി.എം.എ; 'ഓപ്പറേഷന്‍ തണ്ടറില്‍' ദമ്പതികള്‍ പിടിയില്‍

  
July 18, 2026 | 6:52 AM

MDMA found inside AC unit couple arrested in Operation Thunder

ചങ്ങനാശേരി: 'ഓപ്പറേഷന്‍ തണ്ടര്‍' പരിശോധനയുടെ ഭാഗമായി ചങ്ങനാശേരിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. സ്റ്റേഡിയത്തിന് സമീപത്തെ വാടകവീട്ടില്‍ നിന്ന് 0.52 ഗ്രാം എം.ഡി.എം.എയും 11 ഗ്രാം കഞ്ചാവും എക്‌സൈസ് സംഘം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് തൃക്കൊടിത്താനം പൊട്ടശേരി സ്വദേശി ജെസ്സിം ജലാലിനെയും ഭാര്യ ബിസ്മിയ കാസിമിനെയും അറസ്റ്റ് ചെയ്തു.

വീട്ടിലെ എസിക്കുള്ളില്‍ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്. എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നല്‍ പരിശോധന.

ചങ്ങനാശേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.ബി. ആദര്‍ശിന്റെ നേതൃത്വത്തില്‍ എ.എസ്.ഐമാരായ ഉണ്ണിക്കൃഷ്ണന്‍, ബിനോയ് കെ. മാത്യു, എം. നൗഷാദ്, പ്രിവന്റീവ് ഓഫീസര്‍ ടി. സന്തോഷ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എ. ഷീബ, നിത്യ വി. മുരളി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തി ലഹരിമരുന്ന് പിടിച്ചെടുത്തത്. കേസില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് എക്‌സൈസ് അറിയിച്ചു.

As part of 'Operation Thunder' checks, a major drug bust took place in Changanassery. The Excise team seized 0.52 grams of MDMA and 11 grams of cannabis from a rented house near the stadium.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  3 hours ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; 'ആഗമന്‍ ദൗത്യം'

latest
  •  3 hours ago
No Image

'ലക്ഷ്യം നേടുന്നത് വരെ പിന്നോട്ടില്ല'; സോനം വാങ്ചുകിന്റെ അറസ്റ്റിന് പിന്നാലെ ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ

National
  •  3 hours ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ബസില്‍ നിന്നിറങ്ങിയോടിയ ജീവനക്കാരനെ ഓടിച്ചിട്ട് പിടികൂടി

Kerala
  •  3 hours ago
No Image

ഉമ്മന്‍ചാണ്ടി ഇരുന്ന അതേ കസേരയില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നത് - വി.ഡി. സതീശന്‍

Kerala
  •  3 hours ago
No Image

യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വിജയത്തിലെ പ്രധാന കാരണങ്ങളിലൊന്ന് ഉമ്മൻചാണ്ടിയുടെ ശൈലി; കെ.സി.വേണു​ഗോപാൽ

latest
  •  4 hours ago
No Image

  'കേരളത്തിലെ പാര്‍ട്ടിയെയും വടക്കേ ഇന്ത്യന്‍ പരുവത്തിലാക്കും'; കെ.സി വേണുഗോപാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പൊലീത്ത

Kerala
  •  4 hours ago
No Image

കെ.എസ്.യു പ്രസിഡന്റിന് കൂടിക്കാഴ്ച്ച നിഷേധിച്ചിട്ടില്ല; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫിസ്

Kerala
  •  4 hours ago
No Image

വീണ്ടും കോവിഡ് ആശങ്ക; ആന്ധ്രയില്‍ മൂന്ന് ആഴ്ചയ്ക്കിടെ നാല് മരണം, മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

National
  •  4 hours ago
No Image

യു.എ.ഇയിൽ ഈ ആഴ്ച ചൂട് ഉയരും; ചിലയിടങ്ങളിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത

uae
  •  5 hours ago