HOME
DETAILS

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; 'ആഗമന്‍ ദൗത്യം'

  
Web Desk
July 18, 2026 | 6:53 AM

Vikram-1 Successfully Launched Countrys First Private Rocket Launch Mission Agaman

ചെന്നെ: രാജ്യത്തെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്രം-1 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ഒന്നാമത്തെ വിക്ഷേപണത്തറയില്‍ നിന്ന് 12.5 നാണ് വിക്ഷേപിച്ചത്. നേരത്തെ 11.30 നായിരുന്നു വിക്ഷേപിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് സമയം മാറ്റി വെയ്ക്കുകയായിരുന്നു. വിക്ഷേപണത്തിന് അഞ്ച് മിനിറ്റ് മാത്രം ബാക്കി നില്‍ക്കേയാണ് കൗണ്‍ ഡൗണ്‍ നിര്‍ത്തി വെച്ചത്.

ഹൈദരാബാദ് ആസ്ഥാനമായ സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് നിര്‍മിച്ച വിക്രം-1, ഡോ. വിക്രം സാരാഭായ്, സി.വി. രാമന്‍, ഡോ. എ.പി.ജെ.അബ്ദുള്‍ കലാം എന്നിവരുടെ മിനിയേച്ചര്‍ ശില്‍പങ്ങളും കൊണ്ടുപോകും. വിക്ഷേപണ വാഹനത്തിനും എന്‍ജിനും ഇവരുടെ പേരുകളാണ് നല്‍കിയിരിക്കുന്നത്.  
ആദ്യ ദൗത്യത്തില്‍ ഭൂമിയില്‍ നിന്ന് 450 കിലോമീറ്റര്‍ അകലെ എത്താനാണ് റോക്കറ്റ് ലക്ഷ്യമിടുന്നത്. ആദ്യ പരീക്ഷണ ദൗത്യമായതിനാല്‍ വലിയ ഉപഗ്രഹങ്ങളൊന്നും ഇത്തവണ അയക്കുന്നില്ല. 

ഇന്‍സ്‌പേസിന്റെ പിന്തുണയോടെയാണ് വിക്ഷേപണം.ഇതുവരെ ഇന്ത്യയില്‍ ഐ.എസ.്ആര്‍.ഒ വികസിപ്പിച്ച റോക്കറ്റിലായിരുന്നു രാജ്യത്തിന്റെ ഉപഗ്രഹ വിക്ഷേപണങ്ങള്‍. എന്നാല്‍ 'മിഷന്‍ ആഗമനി'ലൂടെയാണ് ഇതിന് മാറ്റം വരുന്നത്. സ്വകാര്യ കമ്പനികള്‍ ഇത്തരത്തില്‍ നിര്‍മിക്കുന്ന ഉപകരണങ്ങള്‍ ബഹിരാകാശത്ത് എത്തിക്കും. വിജയകരമായ ദൗത്യത്തിന് പിറകിൽ പ്രവർത്തിച്ചവരെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. രാജ്യത്തെ യുവാക്കൾക്ക് പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു.

The country’s first private space rocket, Vikram-1, has been successfully launched. The launch took place at 12:50 PM from the first launch pad of the Satish Dhawan Space Centre in Sriharikota. The launch was initially scheduled for 11:30 AM but was postponed due to technical issues. The countdown had to be halted with just five minutes remaining for the launch.Developed by the Hyderabad-based startup Skyroot Aerospace, Vikram-1 will also carry miniature sculptures of Dr. Vikram Sarabhai, C.V. Raman, and Dr. A.P.J. Abdul Kalam. The launch vehicle and its engines have been named after them.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  3 hours ago
No Image

എസിക്കുള്ളില്‍ എം.ഡി.എം.എ; 'ഓപ്പറേഷന്‍ തണ്ടറില്‍' ദമ്പതികള്‍ പിടിയില്‍

Kerala
  •  3 hours ago
No Image

'ലക്ഷ്യം നേടുന്നത് വരെ പിന്നോട്ടില്ല'; സോനം വാങ്ചുകിന്റെ അറസ്റ്റിന് പിന്നാലെ ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ

National
  •  3 hours ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ബസില്‍ നിന്നിറങ്ങിയോടിയ ജീവനക്കാരനെ ഓടിച്ചിട്ട് പിടികൂടി

Kerala
  •  3 hours ago
No Image

ഉമ്മന്‍ചാണ്ടി ഇരുന്ന അതേ കസേരയില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നത് - വി.ഡി. സതീശന്‍

Kerala
  •  3 hours ago
No Image

യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വിജയത്തിലെ പ്രധാന കാരണങ്ങളിലൊന്ന് ഉമ്മൻചാണ്ടിയുടെ ശൈലി; കെ.സി.വേണു​ഗോപാൽ

latest
  •  4 hours ago
No Image

  'കേരളത്തിലെ പാര്‍ട്ടിയെയും വടക്കേ ഇന്ത്യന്‍ പരുവത്തിലാക്കും'; കെ.സി വേണുഗോപാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പൊലീത്ത

Kerala
  •  4 hours ago
No Image

കെ.എസ്.യു പ്രസിഡന്റിന് കൂടിക്കാഴ്ച്ച നിഷേധിച്ചിട്ടില്ല; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫിസ്

Kerala
  •  4 hours ago
No Image

വീണ്ടും കോവിഡ് ആശങ്ക; ആന്ധ്രയില്‍ മൂന്ന് ആഴ്ചയ്ക്കിടെ നാല് മരണം, മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

National
  •  4 hours ago
No Image

യു.എ.ഇയിൽ ഈ ആഴ്ച ചൂട് ഉയരും; ചിലയിടങ്ങളിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത

uae
  •  5 hours ago