സ്‌കൂളുകളില്‍ ശോചനീയാവസ്ഥകളില്ലെന്ന് താമരശ്ശേരി ഗ്രാമപഞ്ചായത്ത്
താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ ഗവ.എല്‍.പി സ്‌കൂളുകളില്‍ ശോചനീയാവസ്ഥകളില്ലെന്നും ചില തല്‍പരകക്ഷികള്‍ ചേര്‍ന്ന് ഗ്രാമപഞ്ചായത്ത് ഭരണ സമിതിയെ കരിവാരിതേക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഇത്തരത്തിലുള്ള പ്രചരണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സരസ്വതി, വൈസ് പ്രസിഡന്റ് കെ.സി മാമു മാസ്റ്റര്‍ എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
എന്നാല്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതി നേതൃത്വത്തിന്റെ പ്രസ്താവനകള്‍ ശരിയല്ലെന്നും സാധാരണക്കാരുടെ കുട്ടികള്‍ പഠിക്കുന്ന ഗവ.എല്‍.പി.സ്‌കൂളുകളില്‍ ഇപ്പോഴും അസൗകര്യങ്ങള്‍കൊണ്ടണ്ട് വീര്‍പ്പുമുട്ടുകയാണെന്നും ഗവ. എല്‍.പി.സ്‌കൂളുകളുടെ ഇപ്പോഴുള്ള ഗുണനിലവാരം അറിയാന്‍ തൊട്ടടുത്ത പ്രദേശമായ കൊടുവള്ളിയിലെ ഗവ.സ്‌കൂളുകള്‍ സന്ദര്‍ശിച്ചു കാര്യങ്ങള്‍ മനസ്സിലാക്കുകയാണ് വേണ്ടണ്ടതെന്നും കണ്ണടച്ച് ഇരുട്ടാക്കുന്നത് ജനം തിരിച്ചറിയുമെന്നും പി.ടി.എ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."