HOME
DETAILS
MAL
തെലങ്കാനയില്‍ അധികാരത്തിലേറിയാല്‍ ഹൈദരാബാദിന്റെ പേരുമാറ്റുമെന്ന് ബി.ജെ.പി
backup
November 09 2018 | 05:11 AM
ഹൈദരാബാദ്: തെലങ്കാനയില്‍ അധികാരത്തിലേറിയാല്‍ ഹൈദരാബാദിന്റെ പേരു മാറ്റുമെന്ന് പ്രഖ്യാപിച്ച് ബി.ജെ.പി നേതാവ് രാജാ സിങ്. ഡിസംബര്‍ ഏഴിനാണ് തെലങ്കാനയില്‍ വോട്ടെടുപ്പ്.
''തെലങ്കാനയില്‍ ബി.ജെ.പി അധികാരത്തിലേറിയാല്‍ ആദ്യ പരിഗണന വികസനത്തിനാണ്. രണ്ടാമത് ഈ പേരുകള്‍ മാറ്റണം. രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിച്ചവരുടെ പേരിലേക്ക് മാറ്റണം''- രാജാ സിങ് പറഞ്ഞു.
സ്ഥലത്തിന്റെ പേര് ഭാഗ്യനഗര്‍ എന്നായിരുന്നുവെന്നും 16-ാം നൂറ്റാണ്ടില്‍ ഭരിച്ചിരുന്ന ഖുത്ബ് ഷാഹിസ് പേരു മാറ്റുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സെകന്ദരാബാദ്, കരിംനഗര്‍ എന്നീ പേരുകളും അവര്‍ മാറ്റിയതാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."