അന്ധകാരനഴി റോഡ് വീണ്ടും തകര്‍ന്നു
തുറവൂര്‍: കുഴികള്‍ അടച്ച് ഭാഗികമായി നിര്‍മാണം നടത്തിയ അന്ധകാരനഴി റോഡ് വീണ്ടും തകര്‍ന്നു. സുനാമി ഫണ്ട് ഉപയോഗിച്ച് ദേശീയ പാത നിലവാരത്തില്‍ നിര്‍മ്മിച്ച റോഡാണ് തകര്‍ന്നു തരിപ്പണമായത്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് മുഴുവനായി ടാര്‍ ചെയ്യേണ്ട റോഡ് ഭാഗികമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. മഴ മൂലം റോഡില്‍ കുഴികള്‍ രൂപപ്പെട്ടതോടെ അപകടങ്ങള്‍ പതിവായി. പലയിടത്തും മെറ്റല്‍ ഇളകി റോഡില്‍ ചിതറിക്കിടക്കുകയാണ്. ഇതുമൂലം ഇരുചക്രവാഹനങ്ങളും അപകടത്തില്‍പ്പെടുന്നു. തോപ്പുംപടി മുതല്‍ ആലപ്പുഴ വരെയുള്ള പാത സര്‍ക്കാര്‍ തീരദേശ പാതയി പ്രഖ്യാപിച്ചതോടെ കെ.എസ്.ആര്.റ്റി.സി, സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെ നൂറുക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. റോഡിലെ കുഴികള്‍ നാട്ടുകാര്‍ അടച്ച് പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ കുഴികള്‍ മൂടി റോഡ് ഭാഗികമായി നിര്‍മിക്കാന്‍ രംഗത്ത് വന്നത്. റോഡ് പൂര്സണമായും ടാര്‍ ചെയ്തു സഞ്ചാരയോഗ്യമാക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."