ലോക ബോക്സിങ് ചാംപ്യന്‍ഷിപ്പ്: മേരി കോം സെമിയില്‍
മോസ്കോ: വനിതകളുടെ ലോക ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം മേരി കോം സെമിയില്‍ പ്രവേശിച്ചു. കൊളംബിയയുടെ ഇന്‍ഗ്രിത് വലെന്സിയെ തറപറ്റിച്ചാണ് മേരി കോമിന്റെ നേട്ടം. 5-0 ത്തിനായിരുന്നു മേരിയുടെ വിജയം.
ലോക് ചാംപ്യന്‍ഷിപ്പില്‍ ആറ് സ്വര്‍ണ മെഡലും ഒരു സില്‍വര്‍ മെഡലും നേരത്തെ മേരി കോം സ്വന്തമാക്കിയിരുന്നു. എന്നാല്‍ 51 കിലോ ഗ്രാം വിഭാഗത്തില്‍ ഇതാദ്യമായാണ് മേരി കോം മുന്നേറ്റം നടത്തുന്നത്. ഇതുവരെ 48 കിലോ ഗ്രാം വിഭാഗത്തില്‍ മത്സരിച്ചിരുന്ന മേരി കോം ഒളിംപിക്സില്‍ നിന്ന് എടുത്തുകളഞ്ഞതോടെയാണ് പുതിയ ഇനത്തിലേക്ക് മാറിയത്. ഈ വിഭാഗത്തില്‍ കഴിഞ്ഞ രണ്ടു തവണയും ക്വാര്‍ട്ടര്‍ കടക്കാന്‍ മേരിക്ക് കഴിഞ്ഞിരുന്നില്ല.
History Scripted!?
— Boxing Federation (@BFI_official) October 10, 2019
India's @MangteC becomes 1st and only boxer to win 8⃣ medals in #aibaworldboxingchampionships since its inception, aims 7th Gold as she cruise past her ??opponent to reach the Semis. ?
Way to go as ?? assures first medal#GoforGold#PunchMeinHaiDum #boxing pic.twitter.com/VXI883zs96
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."