HOME
DETAILS
MAL
കല്യാണിഗ്രൗണ്ട് നഗരസഭ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നഗരസഭ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി
backup
August 05 2016 | 01:08 AM
നിലമ്പൂര്‍: തര്‍ക്കത്തെത്തുടര്‍ന്ന് കോടതി ഇടപെട്ട് ഭൂവുടമക്ക് തിരിച്ചു നല്കിയ വല്ലപ്പുഴയിലെ കല്യാണി ഗ്രൗണ്ട് നഗരസഭ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ മുനിസിപ്പല്‍ കമ്മിറ്റി നഗരസഭ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. 2011ല്‍ ഉടമയില്‍ നിന്നും ഗ്രൗണ്ട് ഏറ്റെടുക്കാന്‍ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമുണ്ടായിരുന്നു. ഇതിനായി സബ് കമ്മിറ്റിക്കും രൂപം നല്‍കിയിരുന്നു. എന്നാല്‍ ഗ്രൗണ്ട് ഏറ്റെടുക്കുന്ന കാര്യത്തില്‍ വീഴ്ചവരുത്തിയതിനെത്തുടര്‍ന്നാണ് വര്‍ഷങ്ങളായി കളിസ്ഥലമായി ഉപയോഗിച്ച സ്ഥലം സ്വകാര്യവ്യക്തിക്ക് ലഭിക്കാന്‍ അനുകൂല സാഹചര്യം ഉണ്ടായതെന്ന് ഡി.വൈ.എഫ്.ഐ കുറ്റപ്പെടുത്തി. എം ചന്ദ്രമോഹനന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പി ഷാജഹാന് അധ്യക്ഷനായി. കുഞ്ഞുട്ടിമാന്‍, അരുണ്‍ദാസ്, പി ദീപക്, സനൂപ് കോട്ടായി, പി സുഹൈല്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."