പ്രതീകാത്മക മനുഷ്യ ഡിവൈഡറും ജനകീയ ഒപ്പുശേഖരണവും ഇന്ന്
ഉദുമ: ഉദുമ ടൗണില്‍ കെ.എസ്.ടി.പിക്ക് വേണ്ടി ആര്‍.ഡി.എസ് കമ്പനിയുടെ റോഡ് നിര്‍മാണം പൂര്‍ത്തിയായിട്ടും അപകടങ്ങള്‍ തടയാന്‍ ഡിവൈഡര്‍ അടക്കമുള്ള സിഗ്‌നല്‍ സംവിധാനങ്ങള്‍ ഒരുക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതീകാത്മക മനുഷ്യ ഡിവൈഡര്‍ തീര്‍ക്കാനും ഉദുമ ബസ്‌സ്റ്റോപ്പ് പരിസരത്ത് ജനകീയ ഒപ്പുശേഖരണവും നടക്കും.
ഉദുമ വികസന ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നു രാവിലെ 10ന് ഉദുമ സിണ്ടിക്കേറ്റ് ബാങ്ക് മുതല്‍ സഹകരണ ബാങ്ക് വരെയുള്ള പ്രതീകാത്മക ഡിവൈഡറില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, വ്യാപാരികള്‍ ,തൊഴിലാളി സംഘടനകള്‍, ബഹുജനങ്ങള്‍ ഓട്ടോ ടാക്‌സി ഡൈവര്‍മാര്‍, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ അണിനിരക്കും.
ഒപ്പുശേഖരണം കെ.കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഉദുമ ടൗണ്‍ വികസനത്തിന്റെ ഭാഗമായി ഉദുമ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന റോഡ് സുരക്ഷാ സമിതി അടിയന്തിരമായി വിളിച്ചു ചേര്‍ത്ത് മത്സ്യമാര്‍ക്കറ്റ്, കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള ബസ് വെയിറ്റിങ് ഷെഡ്, പെട്ടിക്കടകള്‍, ഓട്ടോസ്റ്റാന്‍ഡ് എന്നിവ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് യോഗം അഭ്യര്‍ഥിച്ചു.
ചെയര്‍മാന്‍ എ.വി ഹരിഹര സുധന്‍ അധ്യക്ഷനായി. കണ്‍വീനര്‍ ഫറൂഖ് കാസ്മി, കെ.എ മുഹമ്മദലി തുടങ്ങിയവര്‍ കെ.എസ്.ടി.പി .അധികൃതരുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ യോഗത്തെ അറിയിച്ചു.
ഉദുമ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. സന്തോഷ് കുമാര്‍, കെ.കെ ഷാഫി കോട്ടക്കുന്ന്, അബ്ദുല്ലക്കുഞ്ഞി ഉദുമ, മൂലയില്‍ മൂസ, കെ.വി.ബാലകൃഷ്ണന്‍, പി .കെ അബ്ദുല്ല, ഇ.കെ. മുഹമ്മദ് കുഞ്ഞി, എച്ച് .ഹരിഹരന്‍, എം.ബി അബ്ദുല്‍ കരീം നാലാം വാതുക്കല്‍, അഷറഫ് ക്യാപ്റ്റന്‍, മുസ്തഫ കാപ്പില്‍, മുരളീധരന്‍ പള്ളം, പി.കെ.ജയന്‍, യൂസഫ് റൊമാന്‍സ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."