ഫറോക്ക് നഗരസഭാ സെക്രട്ടറിയെ ഘെരാവൊ ചെയ്തു
ഫറോക്ക്: കുടിവെള്ള പദ്ധതി ഡിവിഷനുകളില്‍ അനധികൃതമായി പൈപ്പ് സ്ഥാപിച്ചതില്‍ പ്രതിഷേധിച്ച് ഫറോക്ക് മുനിസിപ്പല്‍ സെക്രട്ടറിയെ ഘെരാവൊ ചെയ്തു.
നാലു മാസമായി കുടിവെള്ളം കിട്ടാതെ പൊറുതിമുട്ടിയ നഗരസഭ 34, 35, 36 ഡിവിഷനിലെ ജനങ്ങളാണ് പ്രതിഷേധവുമായി നഗരസഭയിലെത്തിയത്. മണിക്കൂറുകള്‍ നീണ്ട പ്രതിഷേധം ഫറോക്ക് എസ്.ഐയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് നിര്‍ത്തിവച്ചത്.
വെസ്റ്റ് നല്ലൂര് കുടിവെള്ള പദ്ധതിയിലാണ് ഡിവിഷനുകള്‍ തോറും അനധികൃതമായി പൈപ്പ് സ്ഥാപിച്ചത്. ഇതുകാരണം 30 വര്‍ഷമായി പദ്ധതിയുടെ ഉപഭോക്താക്കളായവര്‍ക്ക് കുടിവെള്ളം ലഭിക്കുന്നില്ല. നിരവധി തവണ മുനിസിപ്പാലിറ്റിയില്‍ പരാതിപ്പെട്ടെങ്കിലും തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് സ്ത്രീകളും വൃദ്ധരുമടക്കം നിരവധി പേര് സെക്രട്ടറിയെ ഘെരാവൊ ചെയ്യാനെത്തിയത്.
തുടര്‍ന്ന് ഫറോക്ക് എസ്.ഐ രമേശ് കുമാര്‍ പ്രതിഷേധക്കാരുമായും നഗരസഭ അധികൃതരുമായും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ജനങ്ങള്‍ പിരിഞ്ഞുപോയത്.
ഇന്ന് വെസ്റ്റ് നല്ലൂര്, നല്ലൂര് കുടിവെള്ള പദ്ധതിയില്‍പ്പെട്ട ഡിവിഷന് കൗണ്‍സിലര്‍മാരുടെയും പ്രദേശവാസികളുടെയും യോഗം കരുവന്തിരുത്തിയില് വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."