പഴയ ബസ് സ്റ്റാന്‍ഡ് റോഡ് തകര്‍ന്നു: ദേശീയപാതയിലും യാത്ര ദുരിതം തന്നെ
കൊയിലാണ്ടി : പഴയ ബസ് സ്റ്റാന്‍ഡില്‍ റോഡ് തകര്‍ന്നത് അപകട സാധ്യതയുണ്ടാക്കുന്നു. കണ്ണൂര്‍ ഭാഗത്തേക്കുള്ള ബസുകളടക്കം ആയിരക്കണക്കിന് വാഹനങ്ങളാണ് ബസ് സ്റ്റാന്‍ഡിലൂടെ പ്രതിദിനം കടന്ന് പോകുന്നത്. കാലപ്പഴക്കം കാരണം പഴയ സ്റ്റാന്റ് കെട്ടിടത്തിന്റെ ഭാഗങ്ങള്‍ നിരവധി തവണ അടര്‍ന്ന് വീണിരുന്നു.
ഇത് കാരണം കെട്ടിടം പൊളിച്ച് നീക്കാന്‍ നഗരസഭ തീരുമാനിച്ചിരിക്കുകയാണ്. അപകട ഭീഷണിയുള്ള കെട്ടിടമായതിനാലാണ് ബസുകള്‍ പുതിയ സ്റ്റാന്‍ഡിലേക്ക് മാറ്റിയത്. കണ്ണൂര്‍ ഭാഗത്തേക്കുള്ള ബസുകളും, മറ്റ് വാഹനങ്ങളും പഴയ സ്റ്റാന്‍ഡ് വഴിയാണ് സര്‍വിസ് നടത്തുന്നത്.
സ്റ്റാന്‍ഡില്‍ റോഡ് തകര്‍ന്ന് വലിയ കുഴികളായി മാറിയിരിക്കുകയാണ്. ദേശീയപാതയിലും വിവിധ സ്ഥലങ്ങളില്‍ വന്‍കുഴികള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ദേശീയപാതയില്‍ അറ്റകുറ്റപണികളോ, ടാറിങോ ഇത്തവണ നടന്നിട്ടില്ല. എന്‍.എച്ചില്. പാലക്കുളം വരെ ടാറിങ് നടന്നിരുന്നു. അപകട ഭീഷണി ഉയര്‍ത്തുന്ന ദേശീയപാതയിലെ കുഴികള്‍ അടിയന്തിരമായി അടക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."