രണ്ടാം ലോക കേരളസഭ ജനുവരിയില്‍
തിരുവനന്തപുരം: ലോക കേരളസഭയുടെ രണ്ടാമത് സമ്മേളനം ജനുവരി 2,3 തിയതികളില്‍ നിയമസഭാ കോംപ്ലക്‌സില്‍ ചേരും. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ഇന്നലെ ചേര്‍ന്ന സംഘാടക സമിതിയോഗം വിവിധ ഉപസമിതികള്‍ രൂപീകരിച്ചു. ലോക കേരള സഭയുടെ ഭാഗമായി ഓവര്‍സീസ് എംപ്ലോയേഴ്‌സ് കോണ്‍ഫറന്‍സും തൊഴില്‍ മേളയും സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ലോക കേരളസഭയുടെ മുന്നോടിയായി ഓപ്പണ്‍ ഫോറങ്ങള്‍, സെമിനാറുകള്‍, കലാപരിപാടികള്‍, ശില്‍പശാല എന്നിവയുണ്ടാകും. തിരുവനന്തപുരത്ത് പുഷ്‌പോത്സവം, ഭക്ഷ്യമേള എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. സമാപന സമ്മേളനം 3ന് വൈകിട്ട് നിശാഗന്ധിയിലായിരിക്കും.
ലോക കേരളസഭയുടെ നിയമാവലി പ്രകാരം അംഗങ്ങളില്‍ മൂന്നിലൊന്നുപേര്‍ വിരമിക്കുന്നതിനാല്‍ പകരം അംഗങ്ങളെ തിരഞ്ഞെടുക്കും. ഒന്നാം ലോക കേരളസഭയുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഗൗരവപൂര്‍വം പരിഗണിച്ച് നടപ്പിലാക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനുവരിയില്‍ രണ്ടാം ലോക കേരളസഭ സമ്മേളനത്തിനുശേഷം കൊച്ചിയില്‍ നിക്ഷേപ സമ്മേളനം സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."