ഇഖാമ പുതുക്കാതെ സഊദി വിടാന്‍ അവസരം
ജിദ്ദ: ഇഖാമ പുതുക്കാന്‍ സാധിക്കാതെയും ഹുറൂബാകുകയും ചെയ്ത് പ്രതിസന്ധിയിലായ നിരവധി ഇന്ത്യക്കാര്‍ക്ക് ഇഖാമ പുതുക്കാതെ തന്നെ സഊദി വിടാന്‍ അവസരം. നിലവില്‍ ഹൗസ് െ്രെഡവര്‍മാര്‍ അടക്കമുള്ള വ്യക്തിഗത വിസയിലുള്ളവര്‍ക്കാണ് അവസരമുള്ളതെന്ന് ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ കൊണ്‍സുലര്‍ ദേശ് ബന്ധു ഭാട്ടി അറിയിച്ചു.
ഇത്തരത്തില്‍ ഇഖാമ കാലാവധി അവസാനിച്ച, വ്യക്തികളുടെ കീഴില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ അവസരം മുതലാക്കാന്‍ സാധിക്കും. ഇവര്‍ ഇന്ത്യന്‍ എംബസിയുമായോ കോണ്‍സുലേറ്റുമായോ ബന്ധപ്പെടുകയാണ് ചെയ്യേണ്ടത്. ഇത്തരക്കാരെ തര്‍ഹീല്‍ അഥവാ ഡീപോര്‍ട്ടേഷന്‍ സെന്റര്‍ വഴിയാണ് നാട്ടിലേക്കു മടക്കിയയക്കുക. ഒരു ദിവസം അന്‍പതോളം പേര്‍ക്കു മാത്രമായിരിക്കും അവസരം ലഭിക്കുക. തര്‍ഹീല്‍ നടപടിക്രമങ്ങള്‍ ഞായറാഴ്ചയാണ് ആരംഭിക്കുന്നതെങ്കിലും എംബസിയിലും കോണ്‍സുലേറ്റിലും ഇപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്തു തുടങ്ങണം. കമ്പനികളുടെയും സ്ഥാപനങ്ങളുടേയും കീഴിലുള്ളവര്‍ക്കു നിലവില്‍ ആനുകൂല്യം ലഭിക്കില്ല. വാണ്ടഡ് അഥവാ മത്‌ലൂബ് ആയവരും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. അതേസമയം, ഹുറൂബ് ആയവരെ പരിഗണിക്കുന്നുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. വിവരങ്ങള്‍ക്ക് 8002471234 എന്ന നമ്പറില്‍ ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."