സിറിയന്‍ ആക്രമണം: തുര്‍ക്കിക്ക് എതിരെ അറബ് ലോകം
ജിദ്ദ: വടക്കുകിഴക്കന്‍ സിറിയയില്‍ തുര്‍ക്കി സൈന്യം നടത്തുന്ന ആക്രമണത്തെ എതിര്‍ത്തു സഊദി അടക്കമുള്ള അറബ് ലോകം. സിറിയയുടെ ഐക്യത്തിനും അഖണ്ഡതക്കും സ്വാതന്ത്ര്യത്തിനും എതിരായ ആക്രമണമാണിതെന്ന് സഊദി വിദേശ മന്ത്രാലയം പറഞ്ഞു. തുര്‍ക്കി സൈനിക ആക്രമണത്തില്‍ വിദേശ മന്ത്രാലയ വൃത്തങ്ങള്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ആക്രമണം മേഖലാ സുരക്ഷക്കും സമാധാനത്തിനും ഭീഷണിയാണ്. സിറിയന്‍ ജനതയുടെ സുരക്ഷ ഉറപ്പുവരുത്തല്‍ അനിവാര്യമാണ്. വടക്കുകിഴക്കന്‍ സിറിയയില്‍ തുര്‍ക്കി നടത്തുന്ന ആക്രമണം മേഖലാ സുരക്ഷയിലും ഭദ്രതയിലും പ്രത്യാഘാതങ്ങളുണ്ടാക്കും. ഈ പ്രദേശങ്ങളില്‍ ഐ.എസ് വിരുദ്ധ പോരാട്ടത്തിന് ആഗോള സമൂഹം നടത്തുന്ന ശ്രമങ്ങള്‍ക്ക് തുര്‍ക്കി ആക്രമണം തുരങ്കം വെക്കുമെന്നും സഊദി
വിദേശ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
തുര്‍ക്കി ആക്രമണത്തെ യു.എ.ഇ വിദേശ, അന്താരാഷ്ട്ര സഹകരണകാര്യ മന്ത്രാലയവും അപലപിച്ചു.
അതേസമയം തുര്‍ക്കി ആക്രമണത്തെ കുവൈത്തും ജോര്‍ദാനും ബഹ്റൈനും ഇറാഖും ഈജിപ്തും അടക്കമുള്ള രാജ്യങ്ങളും അപലപിച്ചു. ഈജിപ്തിന്റെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ തുര്‍ക്കി ആക്രമണം വിശകലനം ചെയ്യുന്നതിന് ശനിയാഴ്ച
അറബ് ലീഗ് അടിയന്തര യോഗം ചേരും. അറബ് ലീഗില്‍ അംഗമായ ഒരു രാജ്യത്തിന്റെ പരമാധികാരത്തിനെതിരായ ആക്രമണമാണ് തുര്‍ക്കി നടത്തുന്നതെന്നും ഇത് ഒരു നിലക്കും അംഗീകരിക്കാന്‍ കഴിയില്ലെന്നും അറബ് ലീഗ് അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ ഹുസാം സക്കി പറഞ്ഞു. സിറിയയിലെ സംഘര്‍ഷവും പുതിയ സംഭവവികാസങ്ങളും മുതലെടുത്താണ് തുര്‍ക്കി സിറിയയില്‍ കടന്നുകയറി ആക്രമണം നടത്തുന്നത്. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അറബ് ലീഗ് അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."