മോദിയുടെ ഒബാമ സ്റ്റൈല്‍ ജനകീയ സദസ് നാളെ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി രാജ്യത്തെ പൗരന്മാരുമായി നേരിട്ട് സംവദിക്കുന്ന ജനകീയ സദസിന് നാളെ തുടക്കമാകും. നാളെ ഒരു മണിക്കൂര്‍ പ്രധാനമന്ത്രി ഡല്‍ഹിയിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് പൗരന്മാരുമായി സംവദിക്കും. വൈകുന്നേരം അഞ്ച് മണി മുതല്‍ ആറ് മണിവരെയാണ് ഇതിനുള്ള സമയം ക്രമീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ വെബ്സൈറ്റുമായി ബന്ധപ്പെടുന്നതിനുള്ള പുതിയ മൊബൈല്‍ അപ്ലിക്കേഷന്റെ ഉദ്ഘാടനവും നാളെ നടക്കും.
പ്രധാനമന്ത്രിയെക്കൂടാതെ മറ്റു മന്ത്രിമാരും സദസില്‍ പങ്കെടുക്കും. 2000 പേരെയാണ് പൊതുജനങ്ങളില്‍ നിന്നും സദസില്‍ പങ്കെടുക്കാനായി ക്ഷണിച്ചിരിക്കുന്നത്. my gov മുഖാന്തരം സര്‍ക്കാരുമായി ഏറ്റവും അധികം ബന്ധപ്പെട്ടവരെയാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. പ്രധാനമന്ത്രിയുമായി നേരിട്ട് അവരുടെ ആശയങ്ങള്‍ പങ്കുവെക്കാനും സംശയങ്ങളും ചോദ്യങ്ങളും ഉന്നയിക്കുവാനും നിര്‍ദ്ദേശങ്ങള്‍ വെക്കാനും അവസരം ലഭിക്കുമെന്ന് my gov സി.ഇ.ഒ ഗൗരവ് ദിവേതി പറഞ്ഞു.
പരിപാടി നാല് സെക്ഷനുകളിലായി തിരിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് മുന്‍പ് പ്രവര്‍ത്തിക്കുക, ചര്‍ച്ച ചെയ്യുക, പ്രചരിപ്പിക്കുക എന്നീ സെക്ഷനുകളായിട്ടാണ് തിരിച്ചിട്ടുള്ളത്.
പരിപാടിയെ ആദ്യത്തെ ഒബാമ സ്റ്റൈല്‍ ടൗണ്‍ഹാള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."