HOME
DETAILS
MAL
സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിന് പൊലിസ് കേസെടുത്തു
backup
November 10 2018 | 05:11 AM
തളിപ്പറമ്പ് : സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ പരിയാരം മെഡിക്കല്‍ കോളജ് പൊലിസ് കേസെടുത്തു.
വിളയാങ്കോട് കോണ്‍വെന്റിലെ കന്യാസ്ത്രീയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ ഏപ്രില്‍ 21 ന് തളിപ്പറമ്പ് സെന്റ് പോള്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന കണ്ണൂര്‍ രൂപതയുടെ കൈ.സി.വൈ.എം ക്യാംപില്‍ പങ്കെടുത്ത ഇവര്‍ ക്യാംപ് ഫയറില്‍ മറ്റുള്ളവര്‍ക്കൊപ്പം നൃത്തം ചെയ്തിരുന്നു.
ഇത് വീഡിയോയില്‍ പകര്‍ത്തി ഒരു ഭാഗം മാത്രമെടുത്ത് ലൈംഗിക ചുവയുള്ള സന്ദേശങ്ങളോടെ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു എന്നും സ്ത്രീത്വത്തെ അപമാനിക്കുന്നവിധത്തിലുള്ള പേരുകളോടെയാണ് സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നുണ്ട്. കേസെടുത്ത പരിയാരം പൊലിസ് സംഭവത്തേക്കുറിച്ച് അന്വേഷണമാരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."