HOME
DETAILS

നാല് മരണങ്ങളില്‍ മാത്യുവിനെ പ്രതിചേര്‍ത്തു

  
backup
October 11 2019 | 19:10 PM

koodathayi-murder-case-caseregistered-against-shaju-781522-2

.
വടകര: കൂടത്തായി കൂട്ടക്കൊലപാതകങ്ങളില്‍ മുഖ്യ പ്രതിയായ ജോളിയുടെ മൊഴി രേഖപ്പെടുത്തല്‍ തൊണ്ണൂറ് ശതമാനം പൂര്‍ത്തിയായതായി അന്വേഷണസംഘം. ഇനി ഇതിനായുള്ള തെളിവുകളാണ് ലഭിക്കേണ്ടത്. തെളിവെടുപ്പുകളും അടുത്ത ദിവസങ്ങളില്‍ നടത്തുന്ന വിവിധയിടങ്ങളിലെ പരിശോധനകളും കൊണ്ട് ഇത്തരം തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
കുറ്റകൃത്യങ്ങളില്‍ ജോളിയും മാത്യുവുമാണ് പ്രതികള്‍. അന്നമ്മയുടെ കൊലപാതകത്തില്‍ ജോളി മാത്രമാണ് പ്രതി. ഇവര്‍ക്ക് കീടനാശിനിയാണ് നല്‍കിയതെന്ന് ജോളി മൊഴി നല്‍കി. അതുകാരണമാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ അവര്‍ മൂന്നു ദിവസം ചികിത്സയില്‍ കഴിഞ്ഞത്. പിന്നീടുള്ള നാല് മരണങ്ങള്‍ സയനൈഡ് നല്‍കിയാണ് നടത്തിയതെന്നും കഴിഞ്ഞ ദിവസത്തെ ചോദ്യംചെയ്യലില്‍ ജോളി സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ സിലിയുടെ മകള്‍ ആല്‍ഫൈനിന്റെ മരണം എങ്ങനെയാണെന്നത് ഇനിയും ജോളി സമ്മതിച്ചിട്ടില്ല. അത് ഓര്‍മയില്ലെന്നാണ് പൊലിസിനോട് പറഞ്ഞത്. എന്നാല്‍ ഇതിനോടനുബന്ധിച്ച ചില സൂചനകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
പ്രതി മാത്യുവുമായി ജോളിക്ക് വഴിവിട്ട ബന്ധങ്ങളുണ്ടായിരുന്നു. ഇതിനാലാണ് മാത്യു സയനൈഡ് സംഘടിപ്പിച്ചു നല്‍കിയത്. നാല് മരണങ്ങളിലും മാത്യുവിനെ പ്രതിചേര്‍ത്തു. ഓരോ മരണങ്ങള്‍ നടക്കുമ്പോഴും മാത്യുവിന് അറിയാമായിരുന്നു. ടോം തോമസിനെ കൊന്നപ്പോള്‍ എന്തിനാണ് ഇത് ചെയ്യുന്നതെന്ന് മാത്യു ജോളിയോട് ചോദിച്ചിരുന്നു. ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ ജോണ്‍സണും ജോളിയുമായും വഴിവിട്ട ബന്ധങ്ങളായിരുന്നു. നിലവില്‍ കൊലപാതകങ്ങളില്‍ ഇയാളെ ബന്ധിപ്പിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ ജോളിയുടെ മുന്‍ ഭര്‍ത്താവ് റോയി തോമസിന്റെ മരണശേഷം രണ്ടാമത്തെ ദിവസം ജോളി നടത്തിയ കോയമ്പത്തൂര്‍ യാത്ര ജോണ്‍സനോടൊപ്പമായിരുന്നു. അന്ന് ഐ.ഐ.ടിയില്‍ ഒഴിച്ചുകൂടാനാകാത്ത കോഴ്‌സുണ്ട് എന്ന് പറഞ്ഞായിരുന്ന വീട്ടില്‍നിന്ന് പോയത്. രണ്ടു ദിവസം കോയമ്പത്തൂരില്‍ ജോണ്‍സണും ജോളിയും സുഖവാസത്തിലായിരുന്നുവെന്നാണ് ചോദ്യംചെയ്യലില്‍ ലഭിക്കുന്ന വിവരം.
ജോളിയെ അറസ്റ്റ് ചെയ്തയുടനെ നടത്തിയ ചോദ്യംചെയ്യലില്‍ അവര്‍ സഹകരിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വാങ്ങി നടത്തിയ ചോദ്യംചെയ്യലിനോട് പൂര്‍ണമായും സഹകരിച്ചു. മൂന്നുമണിക്കൂര്‍ നേരം എസ്.പി ചോദ്യം ചെയ്തതിനുശേഷം പുതുതായി രൂപീകരിച്ച അന്വേഷണ സംഘാംഗങ്ങളുടെ നേതൃത്വത്തിലും ചോദ്യം ചെയ്തിരുന്നു. നിലവില്‍ കേസിലെ പ്രതിയായ പ്രജികുമാറിന് ജോളിയുമായി നേരിട്ട് ബന്ധമില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി. എന്നാല്‍ മാത്യുവിനെ കൂടുതല്‍ ചോദ്യംചെയ്താലെ ഇതില്‍ വ്യക്തത വരൂ.

 


ജോളിയുടെ പേരില്‍ സ്ത്രീസമൂഹത്തെ അടച്ചാക്ഷേപിക്കരുത്: വനിതാ കമ്മിഷന്‍

കാസര്‍കോട്: കൂടത്തായിയിലെ കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജോളിയുടെ പേരില്‍ സ്ത്രീ സമൂഹത്തെ അടച്ചാക്ഷേപിച്ചുകൊണ്ട് സോഷ്യല്‍ മീഡിയകളില്‍ വരുന്ന ട്രോളുകള്‍ വേദനാജനകമാണെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍. കാസര്‍കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കമ്മിഷന്‍ അംഗങ്ങളായ ഷാഹിദാ കമാല്‍, ഇ.എം രാധ എന്നിവര്‍.
തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. പുരുഷന്‍മാര്‍ നടത്തുന്ന കൊലപാതകങ്ങളുടെ പേരില്‍ പുരുഷസമൂഹത്തെ മൊത്തത്തില്‍ ആരും ആക്ഷേപിക്കാറില്ല. സ്‌നേഹം നിരസിച്ചതിന്റെ പേരിലും വിവാഹഭ്യര്‍ഥന നിരസിച്ചതിനും അകാരണമായ സംശയത്താലും നിരവധി പുരുഷന്മാര്‍ കാമുകിമാരെയും ഭാര്യമാരെയും ആസിഡൊഴിച്ചും പെട്രോളൊഴിച്ചും കുത്തിയും വെട്ടിയും കൊല ചെയ്തിട്ടുണ്ട്. ഇതിന്റെ പേരില്‍ ആരും പുരുഷസമൂഹത്തെ മൊത്തത്തില്‍ കൊലയാളികളായി മുദ്ര കുത്താറില്ല.
സോഷ്യല്‍ മീഡിയയില്‍ അനാവശ്യ ട്രോളുകളുണ്ടാക്കി പ്രചരിപ്പിക്കുന്നവര്‍ സ്വന്തം അമ്മയെക്കുറിച്ചും സഹോദരിമാരെക്കുറിച്ചും ചിന്തിക്കണമെന്നും കമ്മിഷന്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago