18 തദ്ദേശ വാര്‍ഡുകളില്‍ ജൂലൈ 18ന് ഉപതെരഞ്ഞെടുപ്പ്
തിരുവനന്തപുരം: 11 ജില്ലകളിലെ 18 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ ജൂലൈ 18ന് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലെ 13 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ മൂന്നു നഗരസഭ വാര്‍ഡുകളിലും ആലപ്പുഴ, കണ്ണൂര്‍ ജില്ലകളിലെ ഒരോ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലുമാണ് ഉപതെരഞ്ഞെടുപ്പ്.
മാതൃകാപെരുമാറ്റച്ചട്ടം ഇന്നലെ നിലവില്‍ വന്നു. 23 മുതല്‍ നാമനിര്‍ദേശം സമര്‍പ്പിക്കാം. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ജൂണ്‍ 30. പത്രികകളുടെ സൂക്ഷ്മ പരിശോധന ജൂലൈ ഒന്നിനും സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുളള അവസാന തിയതി മൂന്നുമാണ്. വോട്ടെടുപ്പ് രാവിലെ ഏഴു മണിക്ക് ആരംഭിച്ച് വൈകിട്ട് അഞ്ചിന് അവസാനിക്കും. 19ന് രാവിലെ 10 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും.
ഉപതെരഞ്ഞെടുപ്പു നടക്കുന്ന ജില്ല, ഗ്രാമപഞ്ചായത്ത്, വാര്‍ഡ് എന്ന ക്രമത്തില്‍: തിരുവനന്തപുരം: മാറനല്ലൂര്‍- ഊരുട്ടമ്പലം, അമ്പൂരി- അമ്പൂരി, പത്തനംതിട്ട: കോട്ടാങ്ങല്‍- കോട്ടാങ്ങല്‍ കിഴക്ക്, കോട്ടയം: ഉദയനാപുരം-വാഴമന, കല്ലറ- കല്ലറ പഴയപള്ളി, പാമ്പാടി- നൊങ്ങല്‍, തൃശൂര്‍: മാള- പതിയാരി, പാലക്കാട്: കൊടുവായൂര്‍-ചാന്തിരുത്തി, മലപ്പുറം: എടക്കര-പള്ളിപ്പടി, മൂര്‍ക്കനാട്-കൊളത്തൂര്‍ പലകപ്പറമ്പ്, തലക്കാട് - കാരയില്‍, വയനാട്: നൂല്‍പ്പുഴ- കല്ലുമുക്ക്, കണ്ണൂര്‍: പയ്യാവൂര്‍- ചമതച്ചാല്‍.ആലപ്പുഴ: ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത്- തൃക്കുന്നപ്പുഴ, കണ്ണൂര്‍: തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്- ധര്‍മ്മടം, മലപ്പുറം: കോട്ടക്കല്‍ നഗരസഭ- ചീനംപുത്തൂര്‍, കോഴിക്കോട് : ഫറോക്ക് നഗരസഭ- കോട്ടപ്പാടം, കാസര്‍കോട് നഗരസഭ : കടപ്പുറം സൗത്ത്.
18 തദ്ദേശ ഭരണ വാര്‍ഡുകളിലെ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും തിരുത്തുന്നതിനും ജൂണ്‍ 21 വരെ അവസരമുണ്ടണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."