HOME
DETAILS
MAL
പൊലിസ് ഓഫിസറെ സസ്പെന്‍ഡ് ചെയ്യണമെന്ന് ചെന്നിത്തല
backup
June 19 2017 | 23:06 PM
കോഴിക്കോട്: പുതുവൈപ്പില്‍ സമരം ചെയ്ത ജനക്കൂട്ടത്തിനുനേരെ ലാത്തിച്ചാര്‍ജ് നടത്തിയ പൊലിസ് ഓഫിസറെ സസ്പെന്‍ഡ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ജി.എസ്.ടിയുടെ കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ് സംസ്ഥാന സര്‍ക്കാര്‍ കാട്ടിയതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ലമെന്റ് നാലു ബില്‍ പാസാക്കി. കേരളവും ബംഗാളുമൊഴികെയുള്ള സംസ്ഥാനങ്ങള്‍ ജി.എസ്.ടി ബില്‍ പാസാക്കി. എന്നാല്‍, ഇവിടെ ഓര്‍ഡിനന്‍സ് ഇറക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.വളരെ പ്രധാനപ്പെട്ട ബില്‍ അലസമായി കൈകാര്യം ചെയ്ത നടപടി പ്രതിഷേധാര്‍ഹമാണ്. സംസ്ഥാനത്ത് പനി നിയന്ത്രിക്കുന്നതില്‍ ആരോഗ്യവകുപ്പ് പരാജയപ്പെട്ടുവെന്നും ചെന്നിത്തല ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."