HOME
DETAILS
MAL
ജലീല്‍ കുറ്റം ചെയ്തതായി കരുതുന്നില്ല; നടക്കുന്നത് വ്യക്തിഹത്യയെന്ന് കോടിയേരി
backup
November 10 2018 | 06:11 AM
കോഴിക്കോട്: മന്ത്രി കെ.ടി ജലീലിനെതിരെ നടക്കുന്നത് വ്യക്തിഹത്യയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ജലീല്‍ കുറ്റം ചെയ്തതായി പാര്‍ട്ടി കരുതുന്നില്ല. നിയമലംഘനമുണ്ടെന്ന് തോന്നുന്നവര്‍ക്ക് കോടതിയെ സമീപിക്കാം. ജലീലിനെതിരായ വിവിവാദങ്ങള്‍ക്ക് കാരണം മുസ് ലിം ലീഗിന്റെ അസഹിഷ്ണുതയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ ജലീലിനെ സംരക്ഷിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റും രംഗത്തെത്തിയിരുന്നു. വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനേയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും നേരില്‍കണ്ട് കെ.ടി.ജലീല്‍ വിശദീകരണം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."