HOME
DETAILS

മരട് ഫ്‌ളാറ്റ് പൊളിക്കല്‍;കമ്പനികള്‍ക്ക് നഗരസഭ അംഗീകാരം നല്‍കി

  
backup
October 12 2019 | 10:10 AM

marad-flat-issue-612-2

കൊച്ചി:മരട് ഫ്‌ളാറ്റ് പൊളിക്കാന്‍ കമ്പനികള്‍ക്ക് നഗരസഭ അംഗീകാരം നല്‍കി. ഡിസംബര്‍ അവസാനമോ ജനുവരി ആദ്യമോ പൊളിക്കാനാണ് ഇപ്പോള്‍ ധാരണയായതെന്ന് മരട് നഗരസഭാ സെക്രട്ടറി സ്‌നേഹില്‍ കുമാര്‍ സിങ് പറഞ്ഞു. എഡിഫൈസ് എന്‍ജിനീയറിങ്,വിജയ് സ്റ്റീല്‍സ് എന്നീ കമ്പനികള്‍ക്കാണ് അംഗീകാരം നല്‍കിയത്. എഡിഫൈസ് എന്‍ജിനീയറിങ് മൂന്ന് ഫ്‌ളാറ്റുകള്‍ പൊളിക്കും. വിജയ് സ്റ്റീല്‍സ് ഒരു ഫ്‌ളാറ്റാണ് പൊളിക്കുക.

ഫ്‌ളാറ്റ് പൊളിക്കുമ്പോഴുള്ള മാലിന്യം നീക്കാന്‍ ടെണ്ടര്‍ വിളിക്കും. ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനു മുന്‍പായി സുരക്ഷിതത്വ മാനദണ്ഡങ്ങള്‍ നിശ്ചയിക്കും. പരിസരവാസികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങളോ, വീടുകള്‍ക്കും മറ്റും നാശനഷ്ടമോ പരമാവധി ഒഴിവാക്കുന്ന വിധത്തിലായിരിക്കും കെട്ടിടങ്ങള്‍ പൊളിക്കല്‍. പാരിസ്ഥിതിക നാശവും ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തുകയും നാശനഷ്ടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കാന്‍ കമ്പനികള്‍ നടപടി സ്വീകരിക്കും. പൊളിക്കുന്നതിന് മുന്‍പുതന്നെ നൂറു മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ക്ക് രേഖാമൂലം അറിയിപ്പ് നല്‍കും. വേണ്ട മുന്‍കരുതലുകള്‍ ടുത്തശേഷമായിരിക്കും പൊളിക്കല്‍ തുടങ്ങുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago
No Image

പരോളിന്റെ അവസാന ദിനം; കൊലക്കേസ് പ്രതി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  2 months ago
No Image

ഒഴുക്കില്‍പ്പെട്ട് കുറ്റ്യാടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ 2 കുട്ടികള്‍ക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിന്‍; സെന്തില്‍ ബാലാജിയും വീണ്ടും മന്ത്രിസഭയില്‍

National
  •  2 months ago