വിഖായ വൈബ്രന്റ് മൂന്നാമത് ബാച്ച് നാടിന് സമര്‍പ്പിച്ചു
നിസ്വാര്‍ഥ സേവകരായി 506 പ്രവര്‍ത്തകര്‍കൂടി സമൂഹത്തിനിടയിലേക്ക്
വെങ്ങപ്പള്ളി (വയനാട്): സേവനത്തിന്റെ പാതയിലേക്ക് സ്വയം സന്നദ്ധരായി ഇറങ്ങിത്തിരിച്ച വിഖായ വൈബ്രന്റ് വിങ്ങിന്റെ മൂന്നാം ബാച്ചിനെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നാടിന് സമര്‍പ്പിച്ചു. ഗ്രാന്റ് അസംബ്ലിയില്‍ ഗ്രാന്റ് സല്യൂട്ടോടെയായിരുന്നു അംഗങ്ങളുടെ സമര്‍പ്പണം. ചടങ്ങ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന.സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, സംസ്ഥാന ഭാരവാഹികളായ സുഹൈര്‍ അസ്ഹരി, ഷൗക്കത്തലി വെള്ളമുണ്ട, അബൂബക്കര്‍ പാത്തൂര്‍, ഫൈസല്‍ ഫൈസി മടവൂര്‍, സയ്യിദ് ഫക്‌റുദ്ദീന്‍ തങ്ങള്‍, നൗഫല്‍ വാകേരി, റഫീഖ് അഹ്മദ് തിരൂര്‍, റഷീദ് ഫൈസി വെള്ളായിക്കോട്, ശഹീര്‍ അന്‍വരി, ആസിഫ് ദാരിമി പുളിക്കല്‍, ജലീല്‍ ഫൈസി അരിമ്പ്ര, കുഞ്ഞാലന്‍കുട്ടി ഫൈസി, ഖാദര്‍ ഫൈസി, സുബൈര്‍ മാസ്റ്റര്‍, നിസാം കണ്ടത്തില്‍, ഹബീബ് ഫൈസി കോട്ടോപ്പാടം, ആശിഖ് കുഴിപ്പുറം സംബന്ധിച്ചു.
വയനാട് വെങ്ങപ്പള്ളിയില്‍ നടക്കുന്ന വൈബ്രന്റ് കോണ്‍ഫറന്‍സിലാണ് സംസ്ഥാനത്തിന്റെ 14 ജില്ലകളില്‍നിന്നും കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 506 മെംബര്‍മാരെ നാടിന് സമര്‍പ്പിച്ചത്. ഇതോടെ വിഖായ സമൂഹിക സേവനത്തിനായി സമര്‍പ്പിച്ച വൈബ്രന്റ് അംഗങ്ങളുടെ എണ്ണം 1605 ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."