കക്കോവ് മഹല്ല് തെരഞ്ഞെടുപ്പ്: വോട്ടെടുപ്പിനിടെ കാന്തപുരം വിഭാഗം ബാലറ്റ് ബോക്‌സ് എടുത്ത് ഓടി, പ്രതികളെ പോലിസ് ഓടിച്ചിട്ട് പിടികൂടി
എടവണ്ണപ്പാറ: മലപ്പുറം ജില്ലയിലെ വാഴയൂര്‍ പഞ്ചായത്തിലെ കക്കോവ് മസ്ജിദുല്‍ ഹിദായ ഭരണ സമിതിക്കായി നടത്തിയ വോട്ടെടുപ്പിനിടെ കാന്തപുരം വിഭാഗം ബാലറ്റ് ബോക്‌സ് എടുത്ത് ഓടി. കഴിഞ്ഞ ദിവസം രാവിലെ 12 മണിയോടെയാണ് കക്കോവ് മഹല്ല് തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ പോളിംഗ് സ്റ്റേഷനായ കൊട്ടുപാടം സ്‌കൂളില്‍ നാടകീയ രംഗങ്ങള്‍ നടന്നത്. പതിറ്റാണ്ടുകളായി സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന ഹിദായത്തുല്‍ മുസ്‌ലിമീന്‍ സംഘത്തിനു കീഴിലുള്ള മസ്ജിദുല്‍ ഹിദായയുടെയും ദാറുല്‍ ഹിഖം മദ്‌റസയുടെയും അനുബന്ധ വഖഫ് സ്വത്തുക്കളുടെയും നടത്തിപ്പുമായി ബന്ധപ്പെട്ട് കാന്തപുരം വിഭാഗം ഏതാനും വര്‍ഷങ്ങളായി മഹല്ലില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയില്‍ ദാറുല്‍ ഹിഖം മദ്‌റസ സൊസൈറ്റി ആക്ട് പ്രകാരം കാരന്തൂര്‍ മര്‍കസിന്റെ പേരില്‍ വ്യാജ രജിസ്റ്റര്‍ നടത്തുകയും ചെയ്തിരിന്നു. അതേ സമയം വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിനു വേണ്ടി നിയമ നടപടികളിലൂടെ മുന്നോട്ട് പോയി. അതിനിടയില്‍ 2015 ല്‍ കാന്തപുരം വിഭാഗം ജുമുഅഃ ഖുതുബ നടത്താനായി മിമ്പറില്‍ കയറിയ ഖതീബിനെ തടയുകയും മിമ്പറില്‍ കയറി പ്രകോപനം സൃഷ്ടിക്കുകയും ചെയ്യുകയായിരുന്നു.
കാന്തപുരം വിഭാഗം പ്രശ്‌നങ്ങള്‍ ഉണ്ടാക്കല്‍ തുടര്‍ന്നതോടെ മഹല്ല് ജുമുഅത്ത് പള്ളി അടച്ചു പൂട്ടി. ഇതിനെതിരെ മഹല്ല് കമ്മറ്റി വഖഫ് ബോര്‍ഡിലും. വഖഫ് ട്രൈബ്യൂണല്‍ കോടതിയിലും ഹൈക്കോടതിയില്‍ അടക്കം കേസ് ഫയല്‍ ചെയ്യുകയും എല്ലാ കോടതികളും സമസ്തക്ക് അനുകൂലമായി വിധിപറയുകയും ചെയ്തിരുന്നു.വഖഫ് ബോര്‍ഡില്‍ നല്‍കിയ പരാതിയിലാണ് ഹിദായത്തുല്‍ മുസ്‌ലിമീന്‍ സംഘത്തിന്റെ ഭരണഘടന അനുസരിച്ച് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിഞ്ഞ ആഗസ്റ്റ് മാസം ഉത്തരവ് ഇറക്കിയത്. അതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ കോടതിയില്‍ കാന്തപുരം വിഭാഗം നിരവധി തവണ സമീപിച്ചെങ്കിലും നടക്കാതെ പോയതോടെ പ്രകോപനങ്ങള്‍ സൃഷ്ടിച്ചു. തെരഞ്ഞെടുപ്പ് മുടക്കാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടത്തിയെങ്കിലും സമസ്തയുടെ പ്രവര്‍ത്തകരുടെ ആത്മസംയമനത്തെ തുടര്‍ന്ന് സംഘര്‍ഷങ്ങള്‍ ഒന്നും നടക്കാതെ പോവുകയായിരുന്നു.
കഴിഞ്ഞ ദിവസം മുജാഹിദ് പള്ളിയില്‍ കയറി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും അക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്തിരിന്നു. നിയമപാലകരുടെ അവസരോചിത ഇടപെടല്‍ മൂലം സംഘര്‍ഷങ്ങള്‍ ഒഴിവാക്കി. ഇന്നലെ രാവിലെ ഒമ്പതോട് കൂടിയാണ് രണ്ട് ബൂത്തുകളിലായി ഇലക്ഷന്‍ നടന്നത്.അതിനിടെ 12 മണിയോടെയാണ് കാന്തപുരം വിഭാഗം പ്രവര്‍ത്തകര്‍ ആസൂത്രിതമായി വോട്ട് ചെയ്യാനെന്ന വ്യാജേന ബൂത്തില്‍ കയറി ഒന്നാം നമ്പര്‍ ബൂത്തിലെ വോട്ടു പെട്ടി എടുത്ത് ഓടി വോട്ട് ചെയ്ത ബാലറ്റ് പേപ്പര്‍ നശിപ്പിച്ചു. ആസൂത്രിതമായി നടത്തിയ നീക്കമായിരുന്നു ഇത്. പോലിസ് പ്രതികളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
പുല്‍പ്പറമ്പില്‍ ഹനീഫ, കുനിയോട്ടുമൂല അലി അക്ബര്‍ എന്നിവര്‍ക്കെതിരെയും കണ്ടാലറിയുന്ന പതിനഞ്ച് പേര്‍ക്കെതിരെയും പോലിസ് കേസെടുത്തിട്ടുണ്ട്. അരീക്കോട് എസ്.ഐ നൗഷാദ്,ഓഫീസര്‍ അബ്ദുറഹിമാന്‍ എന്നിവര്‍ക്കും സംഘര്‍ഷത്തില്‍ പരുക്ക് പറ്റിയിട്ടുണ്ട്.അതെ സമയം വരണാധികാരി ബൂത്ത് ഒന്നിലെ ഇലക്ഷന്‍ വീണ്ടും നടത്താന്‍ ഉത്തരവിടുകയും ഉച്ചക്ക് രണ്ട് മുതല്‍ 6 വരെ ഒന്നാം നമ്പര്‍ ബൂത്തില്‍ റീ ഇലക്ഷന്‍ നടത്തുകയും ചെയ്യുകയായിരുന്നു.വാഴക്കാട്, പുളിക്കല്‍, കൊണ്ടോട്ടി, കരിപ്പൂര്‍, വേങ്ങര തുടങ്ങിയ പോലിസ് സ്റ്റേഷനുകളില്‍ നിന്നായി നൂറോളം പോലിസുകാര്‍ സ്ഥലത്ത് ക്യാംമ്പ് ചെയ്തിരുന്നു. ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആസൂത്രിതമായ അക്രമമാണ് നടത്തിയതെന്നും ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പിനെ അംഗീകരിക്കണമെന്നും വാഴക്കാട് എസ്.ഐ വിജയരാജന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."