പരിസ്ഥിതിക്കായി വലിയ യുദ്ധം അനിവാര്യം: മേധാപട്കര്‍
കാസര്‍കോട്: പരിസ്ഥി സംരക്ഷണത്തിന് സമാധാനപരമായ വലിയ യുദ്ധങ്ങള്‍ അനിവാര്യമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധാപട്കര്‍. നാളത്തെ ലോകം നമ്മുടേത് എന്ന മുദ്രാവാക്യമുയര്‍ത്തി അഥീന സുന്ദര്‍ കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് നയിക്കുന്ന പദയാത്ര കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഒപ്പുമര ചുവട്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്ന മേധാപട്കര്‍.
രാജ്യത്ത് പരിസ്ഥിതി സംരക്ഷണത്തിനായി നടക്കുന്ന മുന്നേറ്റങ്ങളുടെ മുനയൊടിക്കാനാണ് ഭരണകൂടങ്ങളുടെ ശ്രമം. വികസനത്തിന്റെ പേരില്‍ പരിസ്ഥിതി സന്തുലിതാവസ്ഥ തകര്‍ക്കുന്ന രീതി ജനം തിരിച്ചറിയണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്നലെ വൈകുന്നേരം മൂന്നിന് ഊരാളിയുടെ പാട്ടും പറച്ചിലും പരിപാടിയോടെയാണ് പദയാത്ര തുടങ്ങിയത്. ജിഗ്നേഷ് മേവാനി മുഖ്യപ്രഭാഷണം നടത്തി. വിളയാടി വേണുഗോപാല്‍ അധ്യക്ഷനായി. അഥീന സുന്ദര്‍, സി.ആര്‍ നീലകണ്ഠന്‍, എസ്.പി ഉദയകുമാര്‍, വിജയചൗഹാന്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, അബ്ദുല്‍ഖാദര്‍ ചട്ടഞ്ചാല്‍ സംസാരിച്ചു. ഇന്നലെ വൈകുന്നേരം കാസര്‍കോട് നിന്നാരംഭിച്ച പദയാത്ര ഡിസംബര്‍ 20ന് തിരുവനന്തപുരത്ത് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."