ഗ്രീന്‍പ്രോട്ടോക്കോള്‍ പാലിച്ച് നെല്‍പ്പുര മസ്ജിദിലെ നോമ്പ് തുറ
ആലപ്പുഴ: ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരം പൂര്‍ണമായും പ്ലാസ്റ്റിക്കിനെ പടികടത്തി ഹരിതച്ചട്ടം പാലിച്ചാണ് നെല്‍പ്പുര ജുമാമസ്ജിലെ നോമ്പ് തുറ.
ആലപ്പുഴ ടൗണിലെ കല്ലുപാലത്തിന് സമീപത്തെ നെല്‍പ്പുര മസ്ജിദില്‍ വര്‍ഷങ്ങളായി വിഭവ സമൃദ്ധമായ നോമ്പ് തുറയാണ് ഒരുക്കുന്നത്. ഇത്തവണ പ്ലാസ്്റ്റിക് വിമുക്തമാക്കി നോമ്പ് തുറ സംഘടിപ്പിക്കാന്‍ എല്ലാ പള്ളികളെയും മുസ്്‌ലിം സംഘടനകളെയും അധികൃതര്‍ സമീപിച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങളായി തങ്ങള്‍ പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നില്ലെന്ന് നെല്‍പ്പുര മസ്ജിദ് ഭാരവാഹികള്‍ പറയുന്നു. ഇക്കുറിയും അവര്‍ ഈ പതിവ് തെറ്റിച്ചില്ല. സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളുമാണ് ഇവിടെ ഭക്ഷണ പാനീയങ്ങള്‍ വിളമ്പാനായി ഉപയോഗപ്പെടുത്തുന്നത്.നോമ്പ് തുറക്കാനായി ഈന്തപ്പഴവും നോമ്പ് കഞ്ഞിയും ചായയും കൂടാതെ വ്യത്യസ്തമായ വിഭവങ്ങളാണ് ഒരുക്കുന്നത്.
പൊറോട്ടയും,നെയ്പത്തിരിയും,ഇടിയപ്പവും ബീഫും, ഇഡ്ഡലിയും സാമ്പാറുമാണ് ഇവിടെ നോമ്പ് തുറക്കാത്തുന്നവര്‍ക്ക് നല്‍കുന്നത്. ഠൗണിലെ വ്യാപാര സ്ഥാപനങ്ങളില്‍ ജോലിക്കെത്തുന്നവര്‍, യാത്രക്കാര്‍ തുടങ്ങിയവര്‍ക്ക് ആശ്വാസമാണ് ഇവിടുത്തെ നോമ്പ് തുറ. ഒട്ടേറെ അന്യസംസ്ഥാന തൊഴിലാളികളും ഇവിടെയെത്തുന്നുണ്ട്. ആലപ്പുഴ കളരിക്കല്‍ സ്വദേശി റഫീക്ക് ആണ് വര്‍ഷങ്ങളായി നെല്‍പ്പുര മസ്ജിദില്‍ നോമ്പ് തുറ വിഭവങ്ങള്‍ ഒരുക്കുന്നത്.മഹല്‍ കമ്മിറ്റി പ്രസിഡന്റായ എ.എം അനസ്,വൈ.പ്രസിഡന്റ് അബ്ദുല്‍ നിസാര്‍,സെക്രട്ടറി എ.നൗഫല്‍,ജോ.സെക്രട്ടറി ഹാഷിം,ഖജാന്‍ജി ഷാഹിദ് എന്നിവരാണ് നേതൃത്വം നല്‍കുന്നത്.കൂടാതെ മഹല്ലിന്റെ കീഴില്‍ സാധുജനസംരക്ഷണ പദ്ധതിയും വിജയകരമായി നടപ്പിലാക്കി വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."