ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇന്ത്യക്ക് ഇന്നിങ്സ് ജയം;പരമ്പര ജയത്തില്‍ റെക്കോഡ്
പൂണെ: പൂണെ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഐതിഹാസിക വിജയം. ഇന്നിങ്സിനും 137 റണ്‍സിനും തകര്‍ത്ത് ഇന്ത്യ. ഫോളോഓണ്‍ ചെയ്ത ദക്ഷിണാഫ്രിക്കയെ ഇന്ത്യന്‍ ബൗളര്‍മാര്‍ 189 റണ്‍സിന് എറിഞ്ഞിട്ടു. നാട്ടില്‍ ഇന്ത്യയുടെ തുടര്‍ച്ചയായി വിജയിക്കുന്ന ടീമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി.
നേരത്തെ, ഫോളോഓണിന് അയക്കപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാരില് ഒരാള്‍ക്കും അര്‍ധ സെഞ്ചുറി പോലും തികയ്ക്കാനായില്ല. ബാറ്റേന്തിയ ആറു പേര്‍ക്കാണ് രണ്ടക്കം കാണാതെ മടങ്ങേണ്ടി വന്നത്. 72 പന്തില്‍ 48 റണ്‍സെടുത്ത ഡീന്‍ എല്‍ഗാറിനും 63പന്തില്‍ 38 റണ്‍സെടുത്ത ടെംബ ബവുമയ്ക്കും 72പന്തില്‍ 37 റണ്‍സെടുത്ത വെര്‍നോണ്‍ ഫിലാന്ഡറിനും മാത്രമാണ് ഇന്ത്യന്‍ ബോളര്‍മാരെ ചെറുത്തു നില്‍ക്കാനായത്.
ഒന്നാം ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്കയെ 275 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 326 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയിരുന്നു. ഇതിനു പിന്നാലെ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഫോളോഓണിനയച്ചു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഫോളോഓണ്‍ ചെയ്യേണ്ടി വരുന്നത്.
നേരത്തെ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഇരട്ട സെഞ്ചുറി മികവില്‍ ഒന്നാം ഇന്നിങ്സില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 601 റണ്‍സെന്ന നിലയില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്തിരുന്നു. ടെസ്റ്റില്‍ ഏഴാം ഇരട്ട സെഞ്ചുറി നേടിയ കോലി 336 പന്തില്‍ രണ്ടു സിക്സും 33 ബൗണ്ടറികളുമായി 254 റണ്‍സോടെ പുറത്താകാതെ നിന്നു. ടെസ്റ്റില്‍ കോലിയുടെ ഉയര്‍ന്ന സ്കോറാണിത്. കോഹ്ലിയാണ് കളിയിലെ കേമന്‍.
ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ ബോര്‍ഡ്:
എല്‍ഗര്‍: ബി യാദവ്- 6 (13)
മാര്‍ക്രം: എല്‍.ബി.ഡബ്ല്യു ബി യാദവ്- 0 (2)
ബ്ര്യിയുന്: സി സഹ ബി ഷമി- 30 (58).
നൊര്ത്ജെ: സി. കോഹ്ലി ബി ഷമി- 3 (28).
ഡുപ്ലെസിസ്: സി രഹാനെ ബി അശ്വിന്- 64 (117)
ഡി കോക്ക്: ബി അശ്വിന്- 31 (48)
മുത്തുസാമി: എല്‍.ബി.ഡബ്ല്യു ബി ജഡേജ- 7 (20).
ഫിലാന്ദര്: നോട്ടൗട്ട്- 44 (192)
മഹാരാജ്: സി രോഹിത് ശര്‍മ ബി അശ്വിന്- 72 (132)
റബാദ: എല്‍.ബി.ഡബ്ല്യു ബി അശ്വിന്- 2 (9)
ബൗളിങ്:
ഇശാന്ത് ശര്‍മ: 10- 1- 36 - 0- 3.60
ഉമേഷ് യാദവ്: 13- 2- 37- 3- 2.84
രവീന്ദ്രജഡേജ: 36-15-81-1-2.25
മുഹമ്മദ് ഷമി: 17- 3- 44 - 2- 2.58
ആര്. ആശ്വിന്: 28.4- 9- 69- 4- 2.40
രോഹിത് ശര്‍മ: 1-1- 0-0- 0.00
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."