മരണത്തിലെ ദുരൂഹത തീര്‍ക്കാന്‍ ഒരു മൃതദേഹംകൂടി ഇന്ന് പുറത്തെടുത്ത് പരിശോധിക്കും; ക്രൈംബ്രാഞ്ചിന്റെ നീക്കം 10 വര്‍ഷം മുന്‍പ് മരിച്ച വിദ്യാര്‍ഥിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍
തിരുവനന്തപുരം: കൂടത്തായി കൊലപാതക പരമ്പരക്ക് പിന്നാലെ സംസ്ഥാനത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച ബാലന്റെ മൃതദേഹവും പുറത്തെടുത്ത് പരിശോധിക്കാനൊരുങ്ങുന്നു. 10 വര്‍ഷം മുന്‍പ് തിരുവനന്തപുരം ഭരതന്നൂരില്‍ മരിച്ച 14കാരന്റെ മൃതദേഹമാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഇന്ന് പുറത്തെടുത്ത് പരിശോധിക്കുക.
പാല്‍ വാങ്ങാനായി പുറത്തേക്കുപോയ ആദര്‍ശിനെ പിന്നീട് വീടിന് സമീപത്തെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കടക്കാവൂര്‍ ആശുപത്രിയില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ തലക്കടിയേറ്റാണ് മരണമെന്ന് കണ്ടെത്തിയിരുന്നു. ആദര്‍ശിന്റെ വസ്ത്രത്തില്‍ പുരുഷബീജവും കണ്ടെത്തി. എന്നാല്‍ അന്വേഷണം കൃത്യമായി കൊണ്ടുപോകുന്നതില്‍ ലോക്കല്‍ പൊലിസ് വീഴ്ചവരുത്തുകയായിരുന്നു.
പിന്നീട് കേസന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് പീഡനത്തെ തുടര്‍ന്നാണ് ആദര്‍ശ് മരിച്ചതെന്ന നിഗമനത്തിലെത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിലും താരതമ്യ പരിശോധനകളിലുമെല്ലാം വീഴ്ചയുണ്ടായെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. അതിനാലാണ് മെഡിക്കല്‍ കോളജ് ഫോറന്‍സിക് ഡോക്ടറുടെ സാനിധ്യത്തില്‍ ഇന്ന് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുന്നത്. കുട്ടിയുടെ ഡി.എന്‍.എ ഉള്‍പ്പെടെ ശേഖരിക്കാന്‍ വേണ്ടിയാണ് നടപടിയെന്ന് ഡിവൈ.എസ്.പി ഹരികൃഷ്ണന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."