എം.ജി സര്‍വകലാശാലാ അറിയിപ്പുകള്‍
തിയതി നീട്ടി
ബി.എഡ് പ്രവേശനത്തിനുള്ള അവസാന തിയതി ഓഗസ്റ്റ് 12 വരെയായി ദീര്‍ഘിപ്പിച്ചു.
പ്രാക്ടിക്കല്‍ പരീക്ഷ
നാലാം സെമസ്റ്റര്‍ എം.എസ്.സി ഇലക്‌ട്രോണിക്‌സ് (2014 അഡ്മിഷന്‍ - റഗുലര്‍ സ്റ്റഡി - സി.എസ്.എസ് 2012, 2013 അഡ്മിഷന്‍ സപ്ലിമെന്ററി, 2012ന് മുന്‍പുള്ള അഡ്മിഷന്‍ നോണ്‍ സി.എസ്.എസ് സപ്ലിമെന്ററിമേഴ്‌സി ചാന്‍സ് ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കല്‍ ഓഗസ്റ്റ് 10 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. വിശദ വിവരങ്ങള്‍ സര്‍വകലാശാല വെബ് സൈറ്റില്‍ ലഭിക്കും.
നാലാം സെമസ്റ്റര്‍ എം.എസ്.സി ബയോകെമിസ്ട്രി (സി.എസ്.എസ് - 2014 അഡ്മിഷന്‍ റഗുലര്‍, 2014ന് മുന്‍പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി, 2012ന് മുന്‍പുള്ള അഡ്മിഷന്‍ നോണ്‍ സി.എസ്.എസ് - സപ്ലിമെന്ററിമേഴ്‌സി ചാന്‍സ്) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കല്‍ ആഗസ്റ്റ് 9ന് വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കും.
നാലാം സെമസ്റ്റര്‍ എം.എസ്.സി ബയോടെക്‌നോളജി (സി.എസ്.എസ് - 2014 അഡ്മിഷന്‍ റഗുലര്‍, 2014ന് മുന്‍പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി, 2012ന് മുന്‍പുള്ള അഡ്മിഷന്‍ നോണ്‍ സി.എസ്.എസ് - സപ്ലിമെന്ററിമേഴ്‌സി ചാന്‍സ്) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കല്‍ ഓഗസ്റ്റ് 11ന് വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കും.
പ്രോജക്ട് ഇവാലുവേഷന്‍ വൈവാ വോസി
നാലാം സെമസ്റ്റര്‍ എം.എ ഹിന്ദി (സി.എസ്.എസ് - റഗുലര്‍സപ്ലിമെന്ററി), മൂന്നും നാലും സെമസ്റ്റര്‍രണ്ടാം വര്‍ഷ (പ്രൈവറ്റ് - റഗുലര്‍സപ്ലിമെന്ററിമേഴ്‌സി ചാന്‍സ) ഡിഗ്രി പരീക്ഷകളുടെ പ്രോജക്ട് ഇവാലുവേഷനും വൈവാ വോസിയും വിവിധ കോളജുകളില്‍ ഓഗസ്റ്റ് 16 മുതല്‍ 22 വരെ നടത്തും. വിശദ വിവരങ്ങള്‍ സര്‍വകലാശാല വെബ് സൈറ്റില്‍ ലഭിക്കും.
തിയതി നീട്ടി
സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസിലെ എം.സി.എ പ്രോഗ്രാമിന് അപേക്ഷിക്കുന്നതിനുള്ള തിയതി ഓഗസ്റ്റ് 8 വരെയാക്കി നീട്ടി. ഫോണ്‍ 0481-2391000, 2392928.
സീറ്റൊഴിവ്
സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ നടത്തുന്ന വിവിധ പ്രൊഫഷനല്‍ പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളായ ബി.എസ്.സി നഴ്‌സിങ്, ബി.ഫാം, ബി.എസ്.സി എം.എല്‍.ടി, ബി.പി.ടി എന്നീ കോഴ്‌സുകളില്‍ എന്‍.ആര്‍.ഐ വിഭാഗത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അഡ്മിഷന് താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസുമായി രക്ഷിതാക്കളോടൊപ്പം കോട്ടയം ഗാന്ധിനഗറിലുള്ള എസ്.എം.ഇ ഡയറക്ടറുടെ ഓഫിസില്‍ ഓഗസ്റ്റ് 9ന് രാവിലെ 10 മണിക്ക് എത്തിച്ചേരണം. ഫോണ്‍ 0481-6061012.
അക്കാദമിക് ഡേറ്റ
സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ നടത്തുന്ന പി.ജി കോഴ്‌സുകളായ എം.എച്.എ, എം.പി.എച്ച്, ബയോമെഡിക്കല്‍ ഇന്‍സ്ട്രമെന്റേഷന്‍, മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ ഡോക്കുമെന്റേഷന്‍, എം.പി.ടി, മെഡിക്കല്‍ അനാട്ടമി, എം.എസ്.സി. മെഡിക്കല്‍ മൈക്രോബയോളജി എന്നിവയിലേക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവരുടെ അക്കാദമിക് ഡേറ്റാ ംംം.ാെല.ലറൗ.ശി എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. അക്കാദമിക് ഡേറ്റയില്‍ തിരുത്തലുകള്‍ ആവശ്യമുള്ളവര്‍ 0481-6061012 എന്ന നമ്പരിലോ ൗരാലമറാശശൈീി@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തിലോ ഗാന്ധിനഗര്‍ എസ്.എം.ഇ-യിലെ അഡ്മിഷന്‍ സെല്ലില്‍ നേരിട്ടോ ഓഗസ്റ്റ് 9ന് ഉച്ചയ്ക്ക് 2 മണിക്ക് മുന്‍പായി ബന്ധപ്പെടണം.
എന്‍ജിനിയറിങ്
പ്രവേശനം
സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസിലെ ബി.ടെക് പോളിമര്‍ എന്‍ജിനിയറിങ് ഡിഗ്രി കോഴ്‌സിന് ഒരു സീറ്റ് ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോട്ടയം പുല്ലരിക്കുന്ന് ക്യാംപസിലെ ഓഫിസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ 0481-2392928, 0481-2391000.
സീറ്റൊഴിവ്
സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സസിലെ എം.എഡ് ഡിഗ്രി പ്രോഗ്രാമിലേക്ക് പട്ടികജാതി വിഭാഗത്തില്‍ എട്ടും, പട്ടികവര്‍ഗ വിഭാഗത്തില്‍ നാലും സീറ്റുകള്‍ ഒഴിവുണ്ട്. പ്രസ്തുത ഒഴിവുകളില്‍ പ്രവേശനത്തിനായി ക്യാറ്റ് എം.ജി.യു പ്രോസ്‌പെക്ടസ് പ്രകാരം യോഗ്യതയുള്ളവര്‍ ഓഗസ്റ്റ് 9ന് രാവിലെ 11 മണിക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സസില്‍ ഹാജരാകണം. ഫോണ്‍ 0481-2731042.
പരീക്ഷാ ഫലം
2015 ഡിസംബര്‍ മാസം സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസില്‍ ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ രീതിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്.സി കെമിസ്ട്രി (ഓര്‍ഗാനിക് കെമിസ്ട്രിഇനോര്‍ഗാനിക് കെമിസ്ട്രിപോളിമര്‍ കെമിസ്ട്രിഫിസിക്കല്‍ കെമിസ്ട്രി) റഗുലര്‍ ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി.
പരിശീലനം
യു.ജി.സി നടത്തുന്ന നെറ്റ്ജ.ആര്‍.എഫ് പരീക്ഷകള്‍ക്ക് മഹാത്മാ ഗാന്ധി സര്‍വകലാശാല എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ സൗജന്യ പരിശീലനം നല്‍കുന്നു. യു.ജി.സി ധനസഹായത്തോടെ ശനി, ഞായര്‍, അവധി ദിവസങ്ങളില്‍ നടത്തുന്ന ഈ പരിശീലനപരിപാടിയില്‍ പട്ടികജാതി പട്ടികവര്‍ഗമൈനോരിറ്റി(ക്രിസ്ത്യന്‍, മുസ്‌ലിം, സിക്ക്, ബുദ്ധ, ജൈന)ഒ.ബി.സി (നോണ്‍ ക്രിമിലെയര്‍)ഓപ്പണ്‍ (ബി.പി.എല്‍) വിഭാഗങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ജനറല്‍ പേപ്പറിന് എല്ലാ ആര്‍ട്‌സ് വിഷയങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാവുന്നതാണ്. ഇംഗ്ലീഷ്, കൊമേഴ്‌സ് എന്നീ വിഷയങ്ങള്‍ക്ക് സബ്ജക്റ്റ് പേപ്പറിനും ക്ലാസുകള്‍ നല്‍കുന്നു. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ യൂനിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0481-2731025.
അധ്യാപക നിയമനം
സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്റെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നേഴ്‌സിങ് എജ്യുക്കേഷന്‍ നെടുങ്കണ്ടത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ സര്‍ജിക്കല്‍, കമ്യൂണിറ്റി ഹെല്‍ത്ത്, മെന്റല്‍ ഹെല്‍ത്ത്, ഒ.ബി.ജി, ചൈല്‍ഡ് ഹെല്‍ത്ത് എന്നീ വിഷയങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നതിനുവേണ്ടി വാക്ക്- ഇന്‍ - ഇന്റര്‍വ്യു ഓഗസ്റ്റ് 10ന് രാവിലെ 10 മണിക്ക് അതിരമ്പുഴയിലെ സര്‍വകലാശാലാ ക്യാംപസില്‍ നടത്തും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍ (www.mgu.ac.in) ലഭ്യമാണ്. ഫോണ്‍: 0481- 2733230, 2733409.
നാടന്‍പാട്ട് മത്സരം
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റുഡന്റ്‌സ് സര്‍വിസസും സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സും സംയുക്തമായി അഖിലകേരള നാടന്‍പാട്ട് മത്സരം മുക്കുറ്റി സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 30, 31 തിയതികളില്‍ അതിരുമ്പുഴയിലെ സര്‍വകലാശാല ക്യാംപസില്‍ വച്ചാണ് മത്സരം. സംസ്ഥാനത്തെ കോളജ് വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. അതത് ദേശത്തെ നാടന്‍പാട്ടുകള്‍ ശേഖരിച്ച് അവതരിപ്പിക്കണം.
നാട്ടറിവിന്റെ ശേഖരണവും അവതരണവും പ്രോത്സാഹിപ്പിക്കുന്ന മത്സരത്തില്‍ അവതരണത്തിന്റെ മികവും പാട്ടിനെക്കുറിച്ചുള്ള അറിവും അടിസ്ഥാനമാക്കിയാണ് മൂല്യനിര്‍ണയം നടത്തുക. ഒന്നാം സമ്മാനം 15,000 രൂപ, രണ്ടാം സമ്മാനം 10,000 രൂപ, മൂന്നാം സമ്മാനം 5,000 രൂപ, കൂടാതെ 3000 രൂപ വീതമുള്ള അഞ്ച് പ്രോത്സാഹന സമ്മാനങ്ങളും നല്‍കും. വിജയികള്‍ക്ക് സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റും ട്രോഫിയും നല്‍കും. വിശദ വിവരങ്ങളും എന്‍ട്രി ഫോമും www.mgu.ac.in എന്ന സര്‍വകലാശാല വെബ് സൈറ്റില്‍ ലഭിക്കും. ഓഗസ്റ്റ് 23 വരെ അപേക്ഷകള്‍ സ്വീകരിക്കും.
സിന്‍ഡിക്കേറ്റ് യോഗം
എം.ജി സര്‍വകലാശാലയുടെ പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായുള്ള പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം ഓഗസ്റ്റ് 12ന് (വെള്ളിയാഴ്ച) രാവിലെ 10.30ന് സിന്‍ഡിക്കേറ്റ് ഹാളില്‍ നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."