തീരദേശം ഡെങ്കിപ്പനി ഭീതിയില്‍
കയ്പമംഗലം: വര്‍ഷക്കാലം ആരംഭിച്ചതോടെ തീരദേശ മേഖലയില്‍ ഡെങ്കിപ്പനി ഭീഷണിയുയര്‍ത്തുന്നു. മഴക്കാലത്തുണ്ടാകുന്ന സാധാരണ പനിക്ക് പുറമെയാണ് പ്രദേശത്ത് ജനങ്ങള്‍ ഡെങ്കിപ്പനിയുടെ ഭീതിയില്‍ കഴിയുന്നത്.
മതിലകം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഇതുവരെ പത്തോളം പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിതീകരിച്ചതായാണ് വിവരം.
കൂടാതെ ഇരുപതോളം പേര്‍ക്ക് ഡെങ്കിപ്പനിയുള്ളതായി സംശയവും ഉയര്‍ന്നു വന്നിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പനി ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു.
പെരിഞ്ഞനം നമ്പ്രത്ത് വീട്ടില്‍ ശശികുമാറാണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ചിട്ടാണോ ശശികുമാര്‍ മരിച്ചതെന്ന കാര്യം സ്ഥിതീകരിച്ചിട്ടില്ല. ദിനംപ്രതി അഞ്ഞൂറോളം ആളുകള്‍ ചികിത്സതേടി ഒ.പിയിലെത്തുന്ന പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കൂടുതല്‍ പേരും പനി ബാധിച്ചെത്തുന്നവരാണ്.
അതുകൊണ്ടു തന്നെ ഇവിടത്തെ കിടത്തി ചികിത്സാ വാര്‍ഡുകളെല്ലാം പനി ബാധിതരെ കൊണ്ട് നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. അതിനിടെ പകര്‍ച്ചപ്പനി തടയാന്‍ ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങളൊന്നും കാര്യക്ഷമമല്ലെന്ന ആരോപണവും ഉയരുന്നുണ്ട്.
മഴക്ക് അല്‍പം കുറവുണ്ടെങ്കിലും താഴ്ന്ന പ്രദേശങ്ങളില്‍ ഇപ്പോഴും മലിനജലം കെട്ടി നില്‍ക്കുന്നത് ജനങ്ങളുടെ ഭീതി വര്‍ദ്ധിപ്പിക്കുന്നുണ്ട്. മാരക രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ള ഇത്തരം വെള്ളക്കെട്ടുകളെ ഒഴിവാക്കാന്‍ പഞ്ചായത്തുകള്‍ അടയന്തിര നടപടികള്‍ കൈകൊള്ളണമന്ന ആവശ്യവും ശക്തമാണ്. പനി ബാധിതരായ ആളുകള്‍ സ്വയം ചികിത്സ നടത്തരുതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ശക്തമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പനിയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ ഉടനെ തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ സമീപിക്കണമെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോ: സാനു എം.പരമേശ്വരന്‍ അറിയിച്ചു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."