ആനക്കരയില്‍ മഞ്ഞക്കാര്‍ഡ് ലഭിച്ചവരില്‍ ഭൂരിപക്ഷവും അനര്‍ഹരെന്ന് ആക്ഷേപം
ആനക്കര: റേഷന്‍ കാര്‍ഡ് വിതരണം സജീവം. സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്ന മഞ്ഞകാര്‍ഡുകളുള്ളവരില്‍ ഭൂരിപക്ഷവും അനര്‍ഹര്‍. ഇപ്പോള്‍ ലഭിച്ച കാര്‍ഡ് ഉടമകള്‍ ഏറെയും പരാതിക്കാര്‍. നിലവില്‍ അരിയും മറ്റ് ധാന്യങ്ങളും സൗജന്യമായി ലഭിച്ചിരുന്ന പലര്‍ക്കും പുതിയ കാര്‍ഡില്‍ ഇടം നേടാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ വീട്ടില്‍ വിവിധ ഇനത്തിലുള്ള രണ്ട് മുതല്‍ മൂന്ന് വരെ വാഹനങ്ങള്‍ ഉള്ളവരും മക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ വിദേശത്തുള്ളവരും പുതിയ കാര്‍ഡില്‍ സൗജന്യ ഭക്ഷ്യധാന്യങ്ങളുടെ കാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. മേപ്പാടത്ത് വികലാംഗ പെന്‍ഷന്‍ ലഭിക്കുന്ന വ്യക്തിയും പാവപ്പെട്ടവരുടെ കാര്‍ഡില്‍നിന്ന് പുറത്താണ്.
നേരത്തെ കൂടുതല്‍ ആനുകൂല്യമുള്ളതും സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ ലഭിച്ചിരുന്നതും ബി.പി.എല്‍ കാര്‍ഡ് ഉടമകള്‍ക്കായിരുന്നു. പിന്നീട് ഇടത്തരക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉള്‍പ്പെട്ടിരുന്നത് എ.പി.എല്‍ കാര്‍ഡുമായിരുന്നു. വികലാംഗര്‍, അന്ധര്‍, മറ്റ് രോഗങ്ങള്‍ മൂലം ജോലിക്ക് പോകാന്‍ കഴിയാത്തവര്‍ എന്നിവര്‍ക്കാണ് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്ന മഞ്ഞ കാര്‍ഡിന് അര്‍ഹതയുള്ളത്. എന്നാല്‍ ഇത്തരത്തില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലാത്തവരാണ് ഈ കാര്‍ഡ് ലഭിച്ചവരില്‍ ഏറെയും. ലഭിച്ച ഫോറങ്ങളില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് ഇപ്പോള്‍ സൗജന്യമായി ഭക്ഷ്യാനുകൂല്യം ലഭിക്കുന്ന പലരും കാര്‍ഡില്‍ ഉള്‍പ്പെട്ടത്.
എന്നാല്‍ ഇപ്പോള്‍ സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്ന കാര്‍ഡ് ലഭിച്ചവരെ കുറിച്ച് സമഗ്ര അന്വേഷണം നടത്തുകയും ഇവര്‍ അര്‍ഹരല്ലങ്കില്‍ ഇവരുടെ കാര്‍ഡ് പുനര്‍നിര്‍ണയം നടത്താനുളള സംവിധാനങ്ങളും ഉണ്ടാക്കണമെന്നും അര്‍ഹരായവരെ മഞ്ഞ കാര്‍ഡില്‍ ഉള്‍പ്പെടുത്താനുളള നടപടിയുമാണ് സിവില്‍ സപ്ലൈസ് വകുപ്പ് കൈ കൊള്ളേണ്ടത്. തെറ്റായ വിവരങ്ങള്‍ നല്‍കി അര്‍ഹതപ്പെട്ടവരുടെ കാര്‍ഡ് വാങ്ങിയവരെ കുറിച്ച് അന്വേഷണം നടത്തി അവര്‍ അര്‍ഹരല്ലങ്കില്‍ കാര്‍ഡ് തിരിച്ചു വാങ്ങാനുളള സംവിധാനം നടത്താന്‍ തയ്യാറാവണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."