ചപ്പക്കാട് പട്ടികജാതി കോളനിയില്‍ ഒരു കോടിയുടെ വികസനം അവതാളത്തില്‍
പുതുനഗരം: മുതലമട ചപ്പക്കാട് പട്ടികജാതി കോളനിയില്‍ ഒരു കോടിയുടെ വികസനം എവിടേയും എത്തിയില്ല.റോഡ് കോണ്‍ക്രീറ്റ്.11 വീടുകളുടെ വീട് നിര്‍മ്മാണംഎന്നിവ കഴിഞ്ഞാല്‍ മറ്റുള്ള പണികളൊന്നും നടന്നിട്ടില്ല. റോഡ് കോണ്‍ക്രീറ്റ് പൂര്‍ത്തീകരിക്കുന്നതിനു മുമ്പേ തകര്‍ന്നു പ്രധാന കവാടത്തില്‍ അശാസ്ത്രീയമായ റോഡ് നിര്‍മ്മാണം മൂലം ചെങ്കുത്തായ ഇറക്കത്തില്‍ കാല്‍നടയായി ഇറങ്ങുന്നവര്‍ വീഴുന്നത് പതിവായി മാറി. 40 വീടുകളില്‍11 വീടുകള്‍ പുനര്‍നിര്‍മ്മിച്ചു നല്‍കി തടുവീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നതായി കോളനിവാസിയായ പാപ്പാത്തി ശേഷിക്കുന്ന 21 ആദിവാസി കുടുംബങ്ങള്‍ വസിക്കുന്ന വീടുകളുടെ പുനര്‍നിര്‍മ്മാണം നടന്നിട്ടില്ല.
ഇതു മൂലം ഇരുപതോളം കുടുംബങ്ങള്‍ക്ക് കക്കൂസുകള്‍ ഇല്ലാതെ പ്രയാസത്തില്‍ കഴിയുകയാണ്. ഓലകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച താല്‍ക്കാലിക കക്കൂസില്‍ കുഴികള്‍ നിര്‍മ്മിച്ചാണ് പ്രാഥമികകാര്യം പൂര്‍ത്തികരിക്കുന്നതെന്ന് ആദിവാസികള്‍ പറയുന്നു.
കോണ്‍ക്രീറ്റ് റോഡിനു കുറുകെ സ്ഥാപിച്ച വൈദ്യുത പോസ്റ്റ് മാറ്റണമെന്ന് കോളനിവാസികള്‍ ആവശ്യപ്പെട്ടു.2017 ജൂണില്‍ ആരംഭിച്ച ചപ്പക്കാട് പട്ടികവര്‍ഗ കോളനിയിലെ സമഗ്ര വികസനം ഒരു വര്‍ഷം കഴിഞ്ഞും പൂര്‍ത്തീകരിക്കുവാന്‍ സാധിക്കാത്തതിനെതിരെ ആദിവാസികളുടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."