അമരവിളയില്‍; എട്ടോളം കടകളിലും ഒരു വീട്ടിലും മോഷണം നടന്നു
നെയ്യാറ്റിന്‍കര: കഴിഞ്ഞ രണ്ടാഴ്ചകളായി നെയ്യാറ്റിന്‍കര പൊലിസ് സബ് ഡിവിഷനില്‍ നിലാക്കാതെ തുടരുന്ന മോഷണ പരമ്പര വീണ്ടും കഴിഞ്ഞദിവസം രാത്രിയില്‍ അമരവിള താന്നിമൂട്ടില്‍ അരങ്ങേറി. ഇക്കുറി എട്ടോളം കടകളിലും ഒരു വീട്ടിലുമാണ് മോഷണം നടന്നത്.
പൊലിസ് ഗാഢ നിദ്രയിലെന്ന് വ്യാപാരികളും നാട്ടുകാരും. കഴിഞ്ഞ രണ്ടാഴ്ചകളായി പാറശാല , നെയ്യാറ്റിന്‍കര , ഉദിയന്‍കുളങ്ങരയിലും നടന്ന മോഷണങ്ങള്‍ക്ക് പിന്നാലെയാണ് തിങ്കളാഴ്ച രാത്രിയില്‍ മോഷണം അമരവിള താന്നിമൂട്ടില്‍ അരങ്ങേറിയത്.
അമരവിള താന്നിമൂട് ജങ്ഷനില്‍നിന്നും ധനുവച്ചപുരത്തേയ്ക്ക് പോകുന്ന റോഡിന്റെ ഇരുവശങ്ങളിലുമുളള കടകളിലാണ് മോഷണം നടന്നത്. ന
വിജയകുമാറിന്റെ ഉടമസ്ഥതയിലുളള ചൂരല്‍ പ്ലാസയെന്ന ചൂരല്‍ ഫര്‍ണിച്ചര്‍ കടയിലും , രാജേന്ദ്രകുമാറിന്റെ ഗോകുല്‍ ട്രേഡേഴ്സ് എന്ന മെറ്റല്‍ കടയിലും , മുക്താറിന്റെ ഷംനാ റസ്റ്റോറന്റ് , സൈലസ് എന്നയാളുടെ ഉടമസ്ഥതയിലുളള സ്റ്റുഡിയോ , സമീപത്തുളള ചായക്കട , മറ്റ് മൂന്ന് കടകളിലും ഒരു വീട്ടിലുമാണ് മോഷണം നടന്നത്.
സ്റ്റുഡിയോയില്‍ നിന്നും ഒരു ലക്ഷം രൂപ വില വരുന്ന ഒരു കാമറയും മോഷണം പോയതായി പറയുന്നു. മൊത്തം രണ്ട് ലക്ഷം രൂപയുടെ മോഷണം കണക്കാക്കുന്നു.
കടകളുടെ പിന് വശത്തുളള ഓടിളക്കി അകത്ത് കടന്ന മോഷ്ടാക്കള്‍ മേശകളും അലമാരകളും അരിച്ചു പെറുക്കിയെങ്കിലും വ്യാപാരികള്‍ പണം സൂക്ഷിക്കാത്തതിനാല്‍ യാതൊന്നും ലഭിക്കാതെ മടങ്ങുകയാണുണ്ടായത്.
ഇന്നലെ രാവിലെയാണ് മോഷണ വിവരം വ്യാപാരികള്‍ അറിഞ്ഞത്. തുടര്‍ന്ന് പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നെയ്യാറ്റിന്‍കര നിന്നും പാറശാല നിന്നും പൊലിസ് എത്തി മോഷണം നടന്ന കടകള്‍ പരിശോധിച്ചു.
എന്നാല്‍ നേരത്തെ നടന്ന മോഷണവുമായി ബന്ധമുളളതായി സംശയിക്കുന്ന ആര്യനാട് സ്വദേശിയായ ഒരു യുവാവിനെ പൊലിസ് കസ്റ്റഡിയിലെടുത്തതായി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."