ജിദ്ദ കെ.എം.സി.സി സൈബര്‍ ശില്പശാല സംഘടിപ്പിച്ചു
ജിദ്ദ: സൈബര്‍ മേഖലയില്‍ ക്രിയാത്കമായി ഇടപെടുന്നതിന് പ്രവര്‍ത്തകരെ പ്രാപ്തരാക്കുന്നതിനും സാങ്കേതിക വിദ്യകളെ പരിശീലിപ്പിക്കുന്നതിനുമായി ജിദ്ദ കെഎംസിസി സൈബര്‍ വിങ് സൈബര്‍ ശില്പശാല സംഘടിപ്പിച്ചു. സൈബര്‍ രംഗത്ത് സജീവമായി ഇടപെടുന്ന ഇരുന്നൂറോളം പ്രവര്‍ത്തകരാണ് ജിദ്ദ കെഎംസിസി ഓഫീസിലെ ഖാഇദ മില്ലത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തത്. സൈബര്‍ ധാര്‍മികത, സ്വകാര്യത, സുരക്ഷ , ഗ്രാഫിക് ഡിസൈനിംഗ്, ഫോട്ടോഗ്രാഫി, വീഡിയോ എഡിറ്റിംഗ് എന്നീ സെഷനുകളില്‍ അസീസ് കോട്ടേപാടം, അല്‍ മുര്‍ത്തു, അബു കട്ടുപാറ, അലി അരീക്കത്ത് , നിസാര്‍ മടവൂര്‍, അഫ്സല് നാറാണത്ത് , നൗഫല്‍ വെള്ളൂര്‍ എന്നിവര്‍ ക്ലാസെടുത്തു.
സമാപന സമ്മേളനം അഡ്വ: കെ എന്‍ എ ഖാദര്‍ എം എല്‍ എ ഉല്‍ഘാടനം ചെയതു, ജിദ്ദ കെ.എം.സി.സി ആക്ടിംഗ് പ്രസിഡന്റ് വി പി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. ശില്പശാലയില് പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദുറബ്ബ് എം എല്‍ എ വിതരണം ചെയ്തു. ഭാരവാഹികളായ സി കെ റസാഖ് മാസ്റ്റര്‍, സി സി കരീം, ഇസ്മായില്‍ മുണ്ടക്കുളം, ശിഹാബ് താമരക്കുളം, ഇസ്ഹാഖ് പൂണ്ടോളി, മജീദ് പുകയൂര്‍, സൈബര്‍ വിംഗ് ചെയര്മാന് അഷറഫ് താഴേക്കോട് എന്നിവര്‍ സംസാരിച്ചു. ജിദ്ദ കെഎംസിസി ആക്ടിങ്ങ് ജന: സെക്രട്ടറി ലത്തീഫ് മുസ്ല്യാരങ്ങാടി സ്വാഗതവും സൈബര്‍ വിങ് കണ്‍വീനര്‍ പി വി ഷഫീഖ് നന്ദിയും പറഞ്ഞു.
കെ ടി സി റാഷിദ് ഖിറാഅത്ത് നിര്‍വഹിച്ചു. കെ എം സി സി സൈബര്‍ വിംഗ് അംഗങ്ങളായ സലിം പാലൊളി, സകീര്‍ മണ്ണാര്‍മല, ഹുസ്സൈന്‍ കരിങ്കറ, സാജിദ് മുന്നിയൂര്‍, റഹ്മത്തുള്ള അരീക്കോട്, സാലിഹ് ഫറോക്, ഷറഫു വാഴക്കാട്, ഫൈറൂസ് കൊണ്ടോട്ടി, ഷംസു പൊന്മള , അബ്ദുറഹ്മാന് ആയക്കോടന്‍, കുഞ്ഞിമുഹമ്മദ് ഒളവട്ടൂര്‍, ജംഷീര്‍ കെ വി, സലിം മര്‍വ തുടങ്ങിയവര്‍ ശില്പശാലയ്ക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."