HOME
DETAILS

പാലക്കാട് നഗരസഭ: ആരോപണമുന്നയിച്ച ഡി.സി.സി പ്രസിഡന്റിനും നാല് കൗണ്‍സിലര്‍മാര്‍ക്കുമെതിരേ നടപടിയെടുക്കുമെന്ന് ബി.ജെ.പി

  
backup
November 11 2018 | 04:11 AM

%e0%b4%aa%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%aa%e0%b4%a3%e0%b4%ae%e0%b5%81

പാലക്കാട്: അവിശ്വാസം പ്രമേയം പരാജയപ്പെടുത്താനായി ബി.ജെ.പി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച ഡി.സി.സി പ്രസിഡന്റിനും നാല് കൗണ്‍സിലര്‍മാര്‍ക്കുമെതിരെ നിയമ നടപടിയെടുക്കുമെന്ന് നഗരസഭ വൈസ് ചെയര്‍മാന്‍ സി.കൃഷ്ണകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അവിശ്വാസ ചര്‍ച്ചയ്ക്ക് മുന്‍പ് സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ എന്തുകൊണ്ടാണ് പ്രമേയം പരാജയപ്പെട്ടതിനുശേഷം മാത്രം യു.ഡി.എഫ് ആരോപണവുമായി മുന്‍പോട്ടു വന്നതെന്നും, ഇതിനുപിന്നില്‍ പരാജയത്തിന്റെ ജാള്യതമറക്കാനുള്ള വ്യഗ്രതയാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സി.പി.എമ്മുമായി ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടില്‍ മനംമടുത്താണ് യു.ഡി.എഫ് കൗണ്‍സിലറായിരുന്ന വി.ശരവണന്‍ രാജവെച്ചതെന്നും യു.ഡി.എഫ് അംഗങ്ങള്‍ക്കിടയില്‍തന്നെ ഇതുസംബന്ധിച്ച അഭിപ്രായ ഭിന്നത ഉണ്ട്. ചില യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ബി.ജെ.പി ക്ക് രഹസ്യമായി പിന്തുണ പ്രഖ്യാപച്ചിരുന്നുവെന്നും പ്രമേയം പരാജയപ്പെട്ടതിനു ശേഷം ഇവര്‍ ഫോണിലൂടെയും നേരിട്ടും സന്തോഷം അറിയിച്ചുവെന്നും അ പറഞ്ഞു.
തെറ്റായ ആരോപണങ്ങള്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും ഉന്നയിച്ച ആരോപണം സ്ഥാപിക്കാനുള്ള ഉത്തരവാദിത്വം യു.ഡി.എഫിനുണ്ടെന്ന് ബി.ജെ.പി ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ. ഇ. കൃഷ്ണദാസ് പറഞ്ഞു. യു.ഡി.എഫിന് പിന്തുണപ്രഖ്യാപിച്ച സി.പി.എം നയമില്ലാത്ത പാര്‍ട്ടിയായെന്നും യു.ഡി.എഫിന്റെ താളത്തിനൊത്ത് തുള്ളുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വരുന്ന ലോക്‌സഭാതിരഞ്ഞടുപ്പില്‍ സി.പി.എമ്മിനെ അധികാരത്തില്‍ കയറ്റാമെന്ന ധാരണ വരെ ഈ കൂട്ടുകെട്ടിലൂടെ ഉണ്ടാക്കിയിട്ടുണ്ടെന്നും ബി.ജെ.പി ആരോപിച്ചു. ഇനിയെങ്കിലും രാഷ്ട്രീയം മാറ്റിവച്ച് നഗരസഭയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസും സി.പി.എമ്മും കൂടെ നില്‍ക്കണമെന്നും വൈസ് ചെയര്‍മാന്‍ ആവശ്യപ്പെട്ടു.
ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായുള്ള കേന്ദ്ര ന്യൂനപക്ഷ വകുപ്പിന്റെ 10 കോടിയുടെ പദ്ധതിക്കും വര്‍ക്കിങ് വുമണ്‍സ് ഹോസ്റ്റലിനായുള്ള 5 കോടിയുടെ പദ്ധതിക്കും അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും, കോടതി ഉത്തരവുണ്ടായിട്ടും മുനിസിപ്പല്‍ സ്്റ്റാന്റിനടുത്തുള്ള സ്വകാര്യവ്യക്തികളുടെ കെട്ടിടം പൊളിച്ചുമാറ്റാത്തതിനു പിന്നിലെ അനാസ്ഥയെ സംബന്ധിച്ചുള്ള ചോദ്യത്തിന് മറുപടിയായി കെട്ടിട ഉടമസ്ഥര്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഹിയറിങ്ങിന് ഉത്തരവിട്ടിട്ടുണ്ടായിരുന്നുവെന്നും ഇനി കോടതി നിര്‍ദേശമനുസരിച്ചേ മുന്നോട്ടുപോകാനാകു എന്നും വൈസ് ചെയര്‍മാന്‍ പറഞ്ഞു.വാര്‍ത്താസമ്മേളനത്തില്‍മുതിര്‍ന്ന ബി.ജെ.പി നേതാവ് എസ്.ആര്‍.ബാലസുബ്രഹാമണ്യന്‍,ചെയര്‍പേഴ്‌സണ്‍ പ്രമീളാശശിധരന്‍ എന്നിവരും സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  an hour ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  3 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  3 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  4 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  4 hours ago