ജയ പരമ്പര
പൂനെ: ദക്ഷിണാഫ്രിക്കക്കെതിരേയുള്ള ക്രിക്കറ്റ് ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കി. ഇന്നലെ രണ്ടാം ടെസ്റ്റില്‍ ജയം സ്വന്തമാക്കിയതോടെയാണ് 2-0ത്തിന് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഇന്നിങ്‌സിനും 137 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ജയം. ബാറ്റ്‌സ്മാന്‍മാരും ബൗളര്‍മാരും കൃത്യ സമയത്ത് ഫോം കണ്ടെത്തിയതാണ് ഇന്ത്യക്ക് കരുത്തായത്.
ഫോളോ ഓണ്‍ ചെയ്യേണ്ട@ിവന്ന ദക്ഷിണാഫ്രിക്ക 189 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു.
ആദ്യ ഇന്നിങ്‌സിലെ എന്നപോലെ രണ്ട@ാം ഇന്നിങ്‌സിലും ദക്ഷിണാഫ്രിക്കന്‍ മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ തകര്‍ന്നടിഞ്ഞു. ഓപ്പണര്‍ ഡീന്‍ എല്‍ഗാര്‍ (48) ആണ് ടോപ് സ്‌കോറര്‍. വാലറ്റത്ത് ആദ്യ ഇന്നിങ്‌സിനെ അനുസ്മരിപ്പിച്ച് വെര്‍നോണ്‍ ഫിലാന്‍ഡറും(37) കേശവ് മഹാരാജും(22) പിടിച്ചുനിന്നെങ്കിലും ഫലമു@ണ്ടായില്ല.
തെംബ ബവുമ (38), എയ്ദന്‍ മാര്‍ക്രം(0), തെയുനിസ് ഡി ബ്രുയിന്‍(8), ഫാഫ് ഡു പ്ലസിസ്(5), ഡി കോക്ക്(5), സെനുരന്‍ മുത്തുസ്വാമി(9), ആന്റിച്ച് നോര്‍ജെ(0) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്മാര്‍. ഇന്ത്യയ്ക്കുവേ@ണ്ടി ഉമേഷ് യാദവും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
അശ്വിന്‍ ര@ണ്ട് വിക്കറ്റെടുത്തപ്പോള്‍ ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
സ്വന്തം നാട്ടില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് പരമ്പര ജയിച്ചെന്ന ഖ്യാതിയും ഇന്ത്യക്ക് ഇതിലൂടെ സ്വന്തമായി. ഇന്ത്യയുടെ തുടര്‍ച്ചയായ 11ാം പരമ്പര ജയമാണിത്.
നേരത്തെ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് സ്‌കോറായ 601 റണ്‍സിനെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് 275 റണ്‍സ് മാത്രമാണ് നേടാനായത്. ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ കേശവ് മഹാരാജ് (72), ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലസിസ് (64) എന്നിവര്‍ മാത്രമേ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പിടിച്ചുനിന്നുള്ളൂ.
132 പന്തില്‍ 12 ബൗണ്ട@റികളോടെയാണ് മഹാരാജ് 72 റണ്‍സെടുത്തത്. വെര്‍ണോണ്‍ ഫിലാന്‍ഡര്‍ (44*), ക്വിന്റണ്‍ ഡികോക്ക് (31), ത്യുനിസ് ഡിബ്രുയന്‍ (30) എന്നിവരാണ് രണ്ട@ക്കം കടന്ന മറ്റുള്ളവര്‍.
നായകന്‍ വിരാട് കോഹ്‌ലിയുടെ (254*) ഉജ്ജ്വല ഡബിള്‍ സെഞ്ചുറിയാണ് ഇന്ത്യയെ വമ്പന്‍ സ്‌കോറിലെത്തിച്ചത്. കോഹ്‌ലിയെക്കൂടാതെ മായങ്ക് അഗര്‍വാള്‍ (108), ചേതേശ്വര്‍ പൂജാര(58), രവീന്ദ്ര ജഡേജ (91), വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (59) എന്നിവരുടെ അര്‍ധശതകങ്ങളും ഇന്ത്യക്ക് തുണയായി.
റെക്കോര്‍ഡുകള്‍ക്ക്
ദാഹിച്ച് കോഹ്‌ലി
ദക്ഷിണാഫ്രിക്കക്കെതിരേയുള്ള രണ്ട് ടെസ്റ്റ് പൂര്‍ത്തിയായപ്പോള്‍ നിരവധി റെക്കോര്‍ഡുകളാണ് കോഹ്‌ലി സ്വന്തം പേരില്‍ കുറിച്ചത്. രണ്ടാം ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി നേടിയപ്പോഴും കോഹ്‌ലി നിരവധി റെക്കോര്‍ഡുകള്‍ സ്വന്തം പേരില്‍ കുറിച്ചിരുന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് വിജയത്തോടെ ക്യാപ്റ്റനെന്ന നിലയില്‍ വമ്പന്‍ റെക്കോര്‍ഡാണ് കോഹ്‌ലി സ്വന്തമാക്കിയത്. 50 ടെസ്റ്റുകള്‍ക്ക് നായകനായപ്പോള്‍ ഏറ്റവും കൂടുതല്‍ ജയം സ്വന്തമാക്കിയ ക്യാപ്റ്റന്മാരുടെ പട്ടികയില്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ് കോഹ്‌ലി. ആസ്‌ത്രേലിയന്‍ താരങ്ങളായ സ്റ്റീവ് വോയും റിക്കി പോ@ണ്ടിങ്ങും മാത്രമാണ് ഇനി കോഹ്‌ലിക്ക് മുന്നിലുള്ളത്. നേരത്തെ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ തവണ 150 റണ്‍സ് പിന്നിട്ട താരമെന്ന ബഹുമതി കോഹ്‌ലി ബ്രാഡ്മാനില്‍നിന്ന് സ്വന്തമാക്കിയിരുന്നു. ബ്രാഡ്മാന്‍ 8 തവണയും കോഹ്‌ലി 9 തവണയും 150 മറികടന്നു. അന്താരാഷ്ട്ര മത്സരത്തില്‍ ക്യാപ്റ്റനെന്ന നിലയില്‍ 40 സെഞ്ചുറികള്‍ നേടിയ കോഹ്‌ലി ഇക്കാര്യത്തില്‍ 41 സെഞ്ചുറിയുള്ള പോണ്ട@ിങ്ങിന് അടുത്തെത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."