HOME
DETAILS

ലോകത്തെ ഏറ്റവും ഉയരം കൂടിയ തൂക്കുപള്ളി സഊദിയില്‍ ഒരുങ്ങുന്നു, നിര്‍മിക്കുന്നത് 161 മീറ്റര്‍ ഉയരത്തില്‍ !!

  
backup
October 14, 2019 | 11:35 AM

world-largest-hanging-mosque-in-suadi

 


ജിദ്ദ: ലോകത്തെ ഏറ്റവും ഉയരംകൂടിയ തൂക്കുപള്ളി ഇനി സഊദിയില്‍. മക്കയിലെ വിശുദ്ധ ഹറമിനു സമീപമായാണ് പള്ളി നിര്‍മിക്കുന്നത്. വിശുദ്ധ കഅ്ബാലയം നേരിട്ടുകാണാന്‍ സാധിക്കും വിധം 161 മീറ്റര്‍ ഉയരത്തില്‍ നിര്‍മിക്കുന്ന മസ്ജിദിന് 400 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമാണുള്ളത്. ഒരേസമയം ഇരുനൂറിലേറെ പേര്‍ക്ക് ഇവിടെ നിസ്‌കാരം നിര്‍വഹിക്കാം. മസ്ജിദിന്റെ നിര്‍മാണം അന്തിമഘട്ടത്തിലെത്തിയതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വിശുദ്ധ ഹറമിനോട് ചേര്‍ന്നുള്ള ജബല്‍ ഉമര്‍ പദ്ധതിയിലെ ഇരട്ട ടവറുകളെ ബന്ധിപ്പിച്ചാണ് തൂക്കുപള്ളി. രണ്ടു ടവറുകളെയും ബന്ധിപ്പിക്കുന്ന പാലത്തിലാണ് മസ്ജിദ് സജ്ജീകരിക്കുന്നത്. അവസാന മിനുക്കു പണികളും കാര്‍പെറ്റ് വിരിക്കലും അടക്കമുള്ള ജോലികളാണ് ഇനി ശേഷിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയായ ശേഷം ബന്ധപ്പെട്ട വകുപ്പുകളില്‍നിന്ന് ലൈസന്‍സ് നേടി മസ്ജിദ് വിശ്വാസികള്‍ക്ക് തുറന്നുകൊടുക്കും.
വിശ്വാസികള്‍ക്ക് വിശുദ്ധ കഅ്ബാലയം നേരിട്ട് കാണാന്‍ കഴിയും വിധമാണ് തൂക്കു പള്ളിയുടെ രൂപകല്‍പനയെന്ന് മക്ക ചേംബര്‍ ഓഫ് കൊമേഴ്‌സിലെ റിയല്‍ എസ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് എന്‍ജിനീയര്‍ അനസ് സ്വാലിഹ് സൈറഫി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാനൂര്‍ വടിവാള്‍ ആക്രമണത്തില്‍ 50 ഓളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു; പൊലിസ് വാഹനം തകര്‍ത്തടക്കം കുറ്റം ചുമത്തി 

Kerala
  •  11 days ago
No Image

വെടിനിര്‍ത്തല്‍ നിലനില്‍ക്കെ ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ മുതിര്‍ന്ന ഹമാസ് കമാന്‍ഡര്‍ റാഇദ് സഅ്ദ് കൊലപ്പെട്ടതായി റിപ്പോര്‍ട്ട്

International
  •  11 days ago
No Image

ഒമാന്‍ കടലില്‍ എണ്ണ ടാങ്കര്‍ ഇറാന്‍ പിടിച്ചെടുത്തു; ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 18 ജീവനക്കാര്‍ കസ്റ്റഡിയില്‍

oman
  •  11 days ago
No Image

കോട്ട ഇടിഞ്ഞ് കോഴിക്കോട്; കണ്ണൂർ കോട്ട ഭദ്രം; ത്രിവർണശോഭയിൽ തൃശൂർ

Kerala
  •  11 days ago
No Image

യു.ഡി.എഫിൽ കരുത്താർജിച്ച് ഘടകകക്ഷികൾ; എൽ.ഡി.എഫിൽ സി.പി.ഐയടക്കം മെലിഞ്ഞു

Kerala
  •  11 days ago
No Image

ഒരു വോട്ടിന്റെ വില നിസ്സാരമല്ല; കൗതുകമായി വയനാട് വെള്ളമുണ്ട പഞ്ചായത്തിലെ കരിങ്ങാരി വാര്‍ഡ് 

Kerala
  •  11 days ago
No Image

ഹരിതക്കോട്ടകൾക്ക് ‌തിളക്കമേറെ; കുത്തക കേന്ദ്രങ്ങൾ നിലനിർത്തി; വാർഡുകൾ പിടിച്ചെടുത്തു

Kerala
  •  11 days ago
No Image

ആധിപത്യത്തോടെ ആർ.എം.പി.ഐ; ഒഞ്ചിയം പഞ്ചായത്ത് നാലാം തവണയും നിലനിർത്തി

Kerala
  •  11 days ago
No Image

ധ്രുവീകരണത്തിനെതിരേ മതേതരബോധത്തിൻ്റെ ജനവിധി

Kerala
  •  11 days ago
No Image

പിണറായി 3.0, ഇടതു സ്വപ്നത്തിന് കരിനിഴൽ

Kerala
  •  11 days ago