HOME
DETAILS
MAL
താമരശേരി പഞ്ചായത്ത് സെക്രട്ടറിയെ തടഞ്ഞു
backup
June 20 2017 | 21:06 PM
താമരശേരി: ലീവ് കഴിഞ്ഞെത്തിയ സെക്രട്ടറിയെ താമരശ്ശേരി പഞ്ചായത്ത് ഓഫിസില്‍ പ്രസിഡന്റണ്ടും ഭരണസമിതി അംഗങ്ങളും യു.ഡി.എഫ് നേതാക്കളും ചേര്‍ന്നു തടഞ്ഞു. സെക്രട്ടറി നിഥിന് കൈലാസിനെയാണ് ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ തടഞ്ഞത്.
ഒരുമാസം മുന്‍പ് ലീവില്‍ പോയ സെക്രട്ടറിയുടെ ലീവ് അംഗീകരിച്ചിട്ടില്ലെന്നാരോപിച്ചാണ് തടഞ്ഞത്.
ഇത് വാക്കേറ്റത്തെ തുടര്‍ന്ന് കൈയാങ്കളിയിലേക്കു നീങ്ങിയതോടെ താമരശേരി പൊലിസെത്തി സെക്രട്ടറിയെ സ്റ്റേഷനിലേക്ക് കൊണ്ടണ്ടുപോയി.
കഴിഞ്ഞ ഒരുവര്‍ഷത്തോളമായി താമരശേരി പഞ്ചായത്തില്‍ സെക്രട്ടറിമാരും ഭരണസമിതിയും തമ്മില്‍ ശീതസമരമാണ്. ജീവനക്കാരും ഇരുചേരിയിലാണ്.
ഇതിനിടയില്‍ പൊറുതിമുട്ടുകയാണ് വിവിധ ആവശ്യങ്ങള്‍ക്കു വേണ്ടി പഞ്ചായത്തിലെത്തുന്ന സാധാരണക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."