പകര്‍ച്ചപ്പനിക്കെതിരേ ബോധവല്‍ക്കരണവുമായി വിദ്യാര്‍ഥികള്‍
മുക്കം: കഴിഞ്ഞ ഒരു മാസമായി മലയോര മേഖലയില്‍ പടര്‍ന്നുപിടിക്കുന്ന ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരേ ബോധവല്‍ക്കരണവുമായി വിദ്യാര്‍ഥികള്‍ വീടുകളില്‍.
കൊടിയത്തൂര്‍ പി.ടി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ഥികളാണ് സ്‌കൂള്‍ പരിധിയില്‍ വരുന്ന മലപ്പുറം, കോഴിക്കോട് ജില്ലകളിലെ 20ഓളം പഞ്ചായത്തുകളിലെ വീടുകളിലെത്തി ബോധവല്‍ക്കരണം നല്‍കുന്നത്.
പകര്‍ച്ചപ്പനികള്‍ അപകടകരമാംവിധം പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലും പലര്‍ക്കും ഇതിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യമോ രോഗത്തിന്റെ ഭീകരതയോ ഇനിയും മനസിലായിട്ടില്ലെന്നും അതിനാല്‍ പല വീടുകളിലും സ്ഥാപനങ്ങളിലും കൊതുകുകള്‍ പെരുകാനുള്ള സാഹചര്യവും ഏറെയാണെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഇതോടെയാണ് ഇവര്‍ ലഘുലേഖകളുമായി ബോധവല്‍ക്കരണ ദൗത്യമേറ്റെടുത്ത് വീടുകള്‍ കയറിയിറങ്ങുന്നത്.
പരിപാടിയുടെ ഉദ്ഘാടനം കൊടിയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ല നിര്‍വഹിച്ചു. പ്രധാനാധ്യാപകന്‍ പി.ജെ കുര്യന്‍ അധ്യക്ഷനായി. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി ചന്ദ്രന്‍, വാര്‍ഡ് മെംബര്‍ മുഹമ്മദ് ചേറ്റൂര്‍, സ്‌കൗട്ടര്‍മാരായ പി.സി അബ്ദുറഹിമാന്‍, എം. ഷമീല്‍, വി.പി നിസാം, സി. മെഹജൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."