നീലേശ്വരത്ത് ബസുകള്‍ താല്‍ക്കാലികമായി പഴയ സ്റ്റാന്‍ഡ് യാര്‍ഡില്‍ പ്രവേശിക്കും
നീലേശ്വരം: നഗരസഭ പുതിയ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന് എട്ടു പേരുടെ കെട്ടിട പ്ലാന്‍ ലഭിച്ചു. ബുധനാഴ്ച രാവിലെയാണ് അപേക്ഷ കൊടുത്ത പ്ലാന്‍ നഗരസഭ അധികൃതര്‍ തുറന്നത്. പ്ലാന്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന്റെ ടെക്നിക്കല്‍ കമ്മിറ്റി പരിശോധന നടത്തിയശേഷം ഉചിതമായതു തിരഞ്ഞെടുക്കും. പിന്നീട് നഗരസഭ കൗണ്‍സിലില്‍ അവതരിപ്പിച്ച് അംഗീകാരം വാങ്ങേണ്ടതുണ്ട്. കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കുന്ന മുറക്ക് ടെന്‍ഡര്‍ നടപടിയിലേക്കുനീങ്ങും. പുതിയ ബസ് സ്റ്റാന്‍ഡ് കെട്ടിടം പണിയുന്നതിന്റെ മുന്നോടിയായി മണ്ണ് പരിശോധന ഒരാഴ്ചക്കുള്ളില്‍ തുടങ്ങും.
കാസര്‍കോട് എല്‍.ബി.എസ് കോളജിനാണ് മണ്ണ് പരിശോധന ചുമതല നല്‍കിയിട്ടുള്ളത്. പഴയ ബസ് സ്റ്റാന്‍ഡ് കെട്ടിടം ഇതിനോടകം പൂര്‍ണമായും പൊളിച്ചുമാറ്റിയിട്ടുണ്ട്. ഇനി താല്‍ക്കാലികമായി ബസുകള്‍ പഴയ ബസ് സ്റ്റാന്‍ഡ് കെട്ടിടയാര്ഡില് പ്രവേശിക്കും. ഇപ്പോള്‍ കെ.സി.കെ രാജ ജങ്ഷനില്‍ കൂടിവന്നു ഫെഡറല്‍ ബാങ്ക് പരിസരത്താണ് ടൗണ്‍ ബസുകള്‍ നിര്‍ത്തിയിടുന്നത്.ഇവിടെ യാത്രക്കാര്‍ കാത്തുനില്ക്കാന് ഇടമില്ലാതെ വലിയ ഗതാഗത തടസം അനുഭവപ്പെടുന്നുണ്ട്.
മലയോര മേഖലയിലേക്കുപോകുന്ന യാത്രക്കാരും വെയില് കൊണ്ട് കാത്തുനില്ക്കാന് ഇടമില്ലാതെ ഏറെ ബുദ്ധിമുട്ടുന്നുണ്ട്.
പൊളിച്ചുമാറ്റിയ പഴയ ബസ് സ്റ്റാന്‍ഡ് യാര്‍ഡില്‍ കിഴക്കന്‍ ഭാഗത്തേക്കുപോകുന്ന ബസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിയിടുകയും മറ്റു ബസുകള്‍ യാര്‍ഡില്‍ പ്രവേശിക്കുകയും ചെയ്യുന്നതോടെ ഗതാഗത തടസത്തിന് ഒരു വിധം പരിഹാരമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."