കൊല്ലം ടൗണിലെ ഡ്രൈനേജ് നിര്‍മാണ പ്രവൃത്തി ആരംഭിച്ചു
കൊയിലാണ്ടി: കൊല്ലം ടൗണില്‍ സി.എച്ച് ട്രസ്റ്റ് നിര്‍മിച്ചു നല്കുന്ന ഡ്രൈനേജിന്റെ നിര്‍മാണ പ്രവര്‍ത്തി ഉദ്ഘാടനം നഗരസഭാ ചെയര്മാന് അഡ്വ.കെ. സത്യന് നിര്‍വഹിച്ചു. റമദാന് റിലീഫിന്റെ ഭാഗമായി കൊല്ലം പ്രദേശത്ത് അഞ്ചരലക്ഷം രൂപയുടെ വിവിധ സഹായങ്ങളും സി.എച്ച് ട്രസ്റ്റ് വിതരണം നടത്തി. വിദ്യഭ്യാസ സഹായങ്ങള്‍, ഭവന നിര്‍മ്മാണ പദ്ധതികള്‍, കിടപ്പിലായ രോഗികള്‍ക്കായി ആശ്വാസ പദ്ധതികള്‍ എന്നിവ ട്രസ്റ്റിന്റെ തുടര്‍ പ്രവര്‍ത്തന പദ്ധതികളാണ്.
അന്തരിച്ച മുസ്ലിം ലീഗ് നേതാക്കളായ എ.വി ഇബ്രാഹിംകുട്ടി, കെ.പി മുഹമ്മദ്, ടി. ആലിക്കുട്ടി എഞ്ചിനീയര്‍ എന്നിവരുടെ നേതൃത്വത്തില്‍ 14 വര്‍ഷത്തിന് മുമ്പ് സ്ഥാപിതമായതാണ് കൊല്ലം സി.എച്ച് സെന്റര്‍.
ഒരു കോടി രൂപ ചിലവില്‍ ട്രസ്റ്റിന്റെ മൂന്ന് നില കെട്ടിടത്തിന്റെയും ക്വാര്ട്ടേയ്സിന്റെയും നിര്‍മാണ പ്രവര്‍ത്തികള്‍ അവസാന ഘട്ടത്തിലാണ്. ഡ്രൈനേജ് നിര്‍മാണ പ്രവൃത്തി ഉദ്ഘാടന ചടങ്ങില്‍ വി.വി മുഹമ്മദ്, കെ.കെ കുഞ്ഞഹമ്മദ്, അബ്ദുല്ല കരുവഞ്ചേരി, വാര്‍ഡ് കൗണ്‍സിലര്‍ സുമ, കെ.വി ആലിക്കുട്ടി, കെ.വി മൂസ, കെ.കെ അബ്ദുല്‍ കലാം, എന്‍.വി വല്സന് മാസ്റ്റര്‍, അന്‍സാര്‍ കൊല്ലം, മൊയ്തീന്‍കുട്ടി വളപ്പില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."