പൂനൂര് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ഥി മരിച്ചു, ഒരാളെ കാണാനില്ല
കോഴിക്കോട്: പൂനൂര് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. ഒരാളെ കാണാതായി. തിങ്കളാഴ്ച വൈകിട്ട് വെള്ളിമാട്കുന്ന് അമ്മോത്ത് കടവിലാണ് സംഭവം. കോഴിക്കോട് അരയിടത്ത് പാലം അല്‍സലാമ കോളജിലെ ഒന്നാം വര്‍ഷ ഒപ്റ്റോമെട്രിക് വിദ്യാര്‍ഥിയായ വയനാട് അമ്പലവയല്‍ ആണ്ടൂര്‍ ചീനപ്പുല്ല് വെട്ടിക്കുന്നേല്‍ റെജി-നിഷ ദമ്പദികളുടെ മകന് ആല്വിന് (19) ആണ് മരിച്ചത്.
കൂടെ കുളിക്കാനിറങ്ങിയ വെള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്ലാം ഒന്നാം വര്‍ഷം ഗണിതശാസ്ത്ര വിഭാഗം വിദ്യാര്‍ഥി വയനാട് അമ്പലവയല്‍ കുപ്പക്കൊല്ലി അബ്ദുല്‍ അസീസ്-നൗഷിദ ദമ്പതികളുടെ മകന് അമര്‍ (18) നെയാണ് കാണാതായത്. സുഹൃത്തുക്കളായ ഇരുവരും താമസിച്ചിരുന്നത് വെള്ളിമാട്കുന്ന് ഗ്രീന്‍സ് ഹോസ്റ്റലിലാണ്. ഒന്നിച്ചു കുളിക്കാനിറങ്ങിയതായിരുന്നു.
ആല്‍വിന്റെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. അമറിനെ കണ്ടെത്താന്‍ നടത്തിയ തെരച്ചില്‍ രാത്രി വൈകി നിര്‍ത്തിവച്ചു. ചൊവ്വാഴ്ച വീണ്ടും തെരച്ചില്‍ തുടരും. വെള്ളിമാട്കുന്ന് ഫയര്‍ഫോഴ്സും ചേവായൂര്‍ പൊലിസും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് ആല്‍വിന്റെ മൃതദേഹം കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."