പരമ്പര തൂത്തുവാരി ഇന്ത്യന്‍ പെണ്‍പട
ന്യൂഡല്‍ഹി: പുരുഷ ടീം ഒരു ഭാഗത്ത് ദക്ഷിണാഫ്രിക്കയെ തച്ചുതകര്‍ക്കുമ്പോള്‍ വനിതകള്‍ മറ്റൊരു ഭാഗത്ത് ദക്ഷിണാഫ്രിക്കന്‍ വനിതകളെ തുരത്തുന്നു.
ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ക്കെതിരേയുള്ള മൂന്നാം ഏകദിനത്തില്‍ ജയം സ്വന്തമാക്കിയാണ് ഇന്ത്യന്‍ വനിതകള്‍ കരുത്ത് കാട്ടിയത്. ആവേശ മത്സരത്തില്‍ 2 ഓവര്‍ ബാക്കി നില്‍ക്കെ 6 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര തൂത്തുവാരാനും ഇന്ത്യക്കായി. ഇന്ത്യന്‍ ബാറ്റിങ്‌നിര മികവ് ക@െണ്ടത്താന്‍ വിഷമിച്ച മത്സരത്തില്‍ ഇന്ത്യയെ 146 റണ്‍സില്‍ ഒതുക്കാന്‍ ദക്ഷിണാഫ്രിക്കക്കായി. എന്നാല്‍ കൃത്യതയോടെ പന്തെറിഞ്ഞ ഇന്ത്യ മത്സരത്തില്‍ ആവേശജയം സ്വന്തമാക്കുകയായിരുന്നു. ഇന്ത്യക്ക് വേ@ണ്ടി 38 റണ്‍സ് എടുത്ത ഹര്‍മന്‍പ്രീത് കൗറും 35 റണ്‍സ് എടുത്ത ശിഖ പാണ്ഡെയുമാണ് ടീമിന് അല്‍പമെങ്കിലും ആശ്വാസമായ സംഭാവന നല്‍കിയത്. 140 റണ്‍സിന് ദക്ഷിണാഫ്രിക്കയെ ഓള്‍ ഔട്ട് ആക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ട@ി മൂന്ന് വിക്കറ്റ് എടുത്ത ഏകത ബിഷ്തും ര@ണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ദീപ്തി ശര്‍മയും രാജേശ്വരി ഗെയ്ക്‌വാദും ഇന്ത്യക്ക് ജയം നേടിക്കൊടുക്കുകയായിരുന്നു. പരമ്പരയിലുടനീളം ഇന്ത്യന്‍ വനിതകള്‍ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."