മതാന്ധ ശക്തികള്‍ നവോത്ഥാനത്തെ ഒറ്റുകൊടുക്കുന്നു: കെ.ഇ.എന്‍
മേപ്പയ്യൂര്‍: വീടിന്റെ വാതിലുകള്‍ അടക്കപ്പെട്ടാല്‍ പോലും മനുഷ്യന് ആശ്രയ കേന്ദ്രങ്ങളാകേണ്ടതാണ് ആരാധാനാലയങ്ങളുടെ തുറന്നിട്ട വാതിലുകളെന്ന് കെ.ഇ.എന്‍ കുഞ്ഞഹമ്മദ്. മതാതീതമായ ആത്മീയതയുടെ ലോകമുണ്ട്.
എന്നാല്‍ ഇന്നു നവോത്ഥാനത്തെ ഒറ്റുകൊടുക്കുന്ന മതാന്ധ ശക്തികള്‍ ശബരിമലയില്‍ ലിംഗനീതിയെ പോലും നിഷേധിച്ച് ജനാധിപത്യത്തെയും ഭരണഘടനയെയും വെല്ലുവിളിക്കുകയാണെന്നും ജനാധിപത്യ പൊതുബോധത്തെ കടന്നാക്രമിക്കുകയാണെന്നും കെ.ഇ.എന്‍ പറഞ്ഞു.
'ഓര്‍മകളുണ്ടായിരിക്കണം കേരളം നടന്ന വഴികള്‍' എന്ന പ്രമേയത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ നടത്തുന്ന നവോത്ഥാന സന്ദേശയാത്ര മേപ്പയ്യൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.കെ പ്രിയേഷ് കുമാര്‍ അധ്യക്ഷനായി. എം.എം സോമശേഖരന്‍, കല്‍പ്പറ്റ നാരായണന്‍, ശിവദാസ് പുറമേരി, വിജയരാഘവന്‍ ചേലിയ, വി.കെ ബാബു, വി.പി സതീശന്‍, സുരേഷ് മേപ്പയ്യൂര്‍, വി. ശ്രീജേഷ് സംസാരിച്ചു.
ശ്രദ്ധ സാമൂഹ്യപാഠശാല പ്രസിദ്ധീകരിച്ച 'ശബരിമല; ജാതിവാഴ്ചയും ജനാധിപത്യവും' പുസ്തകം കെ.ഇ.എന്‍ കവി ശിവദാസ് പുറമേരിക്ക് നല്‍കി പ്രകാശനം ചെയ്തു.
സന്തോഷ് കാരയാട്, അജിനാസ് മേപ്പയ്യൂര്‍ എന്നിവര്‍ മ്യൂസിക് ഫ്യൂഷന്‍ അവതരിപ്പിച്ചു. മേപ്പയ്യൂര്‍ ബാലന്‍, അളക ജയപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗാനാലാപനവും നടന്നു. ദിലീപ് കിഴൂര്‍ ചിത്രങ്ങള്‍ വരച്ചു. മജ്‌നി തിരുവങ്ങൂര്‍, ഷാജി കാവില്‍, റഹ്മാന്‍ കൊഴുക്കല്ലൂര്‍ എന്നിവരുടെ ചിത്രങ്ങളുടെ പ്രദര്‍ശനവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."