HOME
DETAILS

പട്ടാള ക്യാംപ് ആക്രമണത്തിന് 97 ആണ്ട്

  
backup
November 11 2018 | 18:11 PM

%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%b3-%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%82%e0%b4%aa%e0%b5%8d-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4

 

എന്‍.സി ഷെരീഫ് കിഴിശ്ശേരി#


മഞ്ചേരി: ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഇടം നേടിയ പാണ്ടിക്കാട് പട്ടാള ക്യാംപ് ആക്രമണത്തിന് ബുധനാഴ്ച 97 ആണ്ട് തികയുമ്പോള്‍ ഖീലാഫത്ത് പോരാളികളുടെ ഓര്‍മകളാല്‍ ജ്വലിച്ച് നില്‍ക്കുകയാണ് ഇന്നും ഈ പ്രദേശം. 1921 ലെ മലബാര്‍ കലാപത്തിലെ ഒരു സുപ്രധാന സംഭവമായാണ് പാണ്ടിക്കാട് പട്ടാള ക്യാംപ് ആക്രമണം അറിയപ്പെടുന്നത്. മലബാര്‍ കലാപത്തിന്റെ രണ്ടാം ഘട്ടത്തില്‍ 1921 നവംബര്‍ 14നായിരുന്നു ആക്രമണം അരങ്ങേറിയത്. പിറന്ന മണ്ണിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ധീരമായി പടപൊരുതി വീരേതിഹാസം രചിച്ചവരുടെ ഈ മണ്ണ് ഇന്നും ഓര്‍ക്കുന്നുണ്ട് ചരിത്രത്തില്‍ ഇടംപിടിച്ച ജ്വലിക്കുന്ന പോരാട്ടങ്ങളെ. ബ്രിട്ടീഷ് പട്ടാളത്തിനെതിരേയുള്ള പോരാട്ടങ്ങള്‍ക്ക് ഉശിര് പകര്‍ന്ന വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ചെമ്പ്രശ്ശേരി തങ്ങളും ജന്മംകൊണ്ടത് പാണ്ടിക്കാടിന്റെ സുകൃതം.
1921 ഓഗസ്റ്റ് അവസാനത്തോടെ മലബാര്‍ കലാപത്തിലെ രക്തച്ചൊരിച്ചിലുകള്‍ തല്‍ക്കാലത്തേക്ക് കെട്ടടങ്ങിയിരുന്നെങ്കിലും ബ്രിട്ടീഷുകാര്‍ പ്രതികാരത്തിനിറങ്ങിയതോടെയാണ് കലാപം വീണ്ടും ആളിക്കത്തിയത്. പലയിടത്തും ബ്രിട്ടീഷ് പട്ടാളക്കാരും ഖിലാഫത്ത് പോരാളികളും തമ്മില്‍ ഏറ്റുമുട്ടലുകള്‍ അരങ്ങേറി. അവയില്‍ വലുതും ഏറ്റവും പ്രധാനപ്പെട്ടതുമായിരുന്നു പാണ്ടിക്കാട് ഗൂര്‍ഖ പട്ടാള ക്യാംപ് ആക്രമണം. മലബാര്‍ കലാപത്തിലെ സൈന്യാധിപനായിരുന്ന വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായി ചേര്‍ന്ന് ചെമ്പ്രശ്ശേരി തങ്ങളാണ് മിലിട്ടറി ക്യാംപ് ആക്രമണത്തിന് പദ്ധതി തയാറാക്കിയത്. മുക്രി അയമു, പയ്യനാടന്‍ മോയീന്‍ എന്നിവരും ഒപ്പം ചേര്‍ന്നു. പാണ്ടിക്കാട് മൊയ്തുണ്ണിപ്പാടത്തിന് സമീപമുള്ള ചന്തപ്പുരയായിരുന്നു സൈനിക ക്യാംപ്. മണ്ണുകൊണ്ട് ചുറ്റുമതില്‍ നിര്‍മിച്ചു കാവല്‍ ഏര്‍പ്പെടുത്തിയ ക്യാംപില്‍ ഗറില്ല ആക്രമണമായിരുന്നു പ്ലാന്‍ ചെയ്തത്. 'കുക്രി' എന്ന പ്രത്യേക തരം വാള് ഉപയോഗിച്ചിരുന്ന ഗൂര്‍ഖകളുമായി ഏറ്റുമുട്ടാന്‍ പ്രധാനമായും ധൈര്യം പകര്‍ന്നത് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ആയിരുന്നു.
ചെമ്പ്രശ്ശേരി, കരുവാരക്കുണ്ട്, കീഴാറ്റൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് പ്രത്യേകം പരിശീലനം നേടിയെത്തിയ 400 ഓളം പേരാണ് ക്യാംപ് ആക്രമണത്തിന് നിയോഗിക്കപ്പെട്ടത്. 1921 നവംബര്‍ 14ന് പുലര്‍ച്ചെ 5ന് പട്ടാള ക്യാംപിന്റെ ചുറ്റുമതില്‍ പൊളിച്ചു അകത്തു കയറിയ മാപ്പിള പോരാളികള്‍ തുടക്കത്തില്‍ ശക്തമായ ആക്രമണം അഴിച്ചു വിട്ടു. എന്നാല്‍ വിദഗ്ധ പരിശീലനം നേടിയ രണ്ടായിരത്തോളം ഗൂര്‍ഖ സൈനികരാണ് ക്യാംപില്‍ ഉണ്ടായിരുന്നത്. മാപ്പിളപ്പോരാളികളുടെ പ്രതീക്ഷക്ക് വിരുദ്ധമായി വലിയ ആയുധ ശേഖരവും ഉണ്ടായിരുന്നു. ആദ്യം ഒന്ന് പതറിയെങ്കിലും മനോനില വീണ്ടെടുത്ത ഗൂര്‍ഖ സൈനികര്‍ തോക്കുകള്‍ ഉപയോഗിച്ചു ശക്തമായി തിരിച്ചടി ആരംഭിച്ചു. ഏറ്റുമുട്ടല്‍ മണിക്കൂറുകള്‍ നീണ്ടതോടെ പട്ടാളക്കാര്‍ സര്‍വസന്നാഹവും ഉപയോഗിച്ചാണ് മാപ്പിളമാരെ നേരിട്ടത്. ആക്രമണത്തില്‍ ബ്രിട്ടീഷ് സൈനിക മേധാവി ക്യാപ്റ്റന്‍ അവ്‌റെലിയെയും അഞ്ചു സൈനികരെയും മാപ്പിള പോരാളികള്‍ കൊലപ്പെടുത്തി. 314 ഖിലാഫത്ത് പോരാളികള്‍ പിറന്ന മണ്ണിന് വേണ്ടി രക്തസാക്ഷിത്വം വരിച്ചു. 34 പേര്‍ക്ക് പരുക്ക് പറ്റി.
1922 ജനുവരി 6 ന് കുഞ്ഞഹമ്മദ് ഹാജി പിടിക്കപ്പെട്ടു. 14 ദിവസങ്ങള്‍ക്ക് ശേഷം ഹാജിയേയും ചെമ്പ്രശ്ശേരി തങ്ങളെയും മലപ്പുറം കോട്ടക്കുന്നില്‍ വെടിവച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ രക്തസാക്ഷികളായ പോരാളികള്‍ക്ക് സ്മാരകമെന്ന് പറയാന്‍ ഇന്ന് ഈ ചരിത്ര ഭൂമികയില്‍ ഒന്നുമില്ല. ആകെയുള്ളത് അനാഥമായി കിടക്കുന്ന ചന്തപ്പുരക്കടുത്തുള്ള മൊയ്തുണ്ണിപ്പാടം മാത്രം. ഇവിടെയായിരുന്നു രക്തസാക്ഷികളായ ഖിലാഫത്ത് പോരാളികളെ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. അധിനിവേശ ശക്തികള്‍ക്കെതിരേ അടങ്ങാത്ത ദേശസ്‌നേഹം മുറുകെ പിടിച്ച് പടപൊരുതിയ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കും ചെമ്പ്രശ്ശേരി തങ്ങള്‍ക്കും ചരിത്രത്തില്‍ ഇടം നേടിയ പോരാട്ടത്തിനും സ്മാരകം പണിയാതിരിക്കുന്നതിലൂടെ തികഞ്ഞ അവഗണനയാണ് പോരാളികളോട് അധികൃതര്‍ കാണിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  20 minutes ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  20 minutes ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  an hour ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  an hour ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  an hour ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  an hour ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  2 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  11 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  11 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  11 hours ago