HOME
DETAILS

കാറ്റലന്‍ നേതാക്കളെ ജയിലിലടച്ചു; സ്‌പെയിനില്‍ പ്രക്ഷോഭം

  
backup
October 15 2019 | 18:10 PM

%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b2%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%86-%e0%b4%9c%e0%b4%af%e0%b4%bf%e0%b4%b2

 

ബാഴ്‌സലോണ: കാറ്റലന്‍ വിഘടനവാദി നേതാക്കള്‍ക്ക് 13 വര്‍ഷം വരെ തടവുശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് ബാഴ്‌സലോണയില്‍ വന്‍ പ്രതിഷേധം. 2017ലെ നിയമവിരുദ്ധ സ്വാതന്ത്ര്യ റഫറണ്ടത്തില്‍ അവര്‍ക്കുള്ള പങ്ക് സുപ്രിംകോടതിക്ക് ബോധ്യപ്പെട്ടതോടെയാണ് രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടത്. മറ്റ് മൂന്ന് പേര്‍ കൂടെ കുറ്റക്കാരാണെന്ന് കണ്ടെത്തിയെങ്കിലും തടവുശിക്ഷ വിധിച്ചില്ല.
കോടതിവിധി വന്നതോടെ സ്വാതന്ത്ര്യവാദികള്‍ തെരുവിലിറങ്ങുകയായിരുന്നു. പലയിടങ്ങളിലും പ്രതിഷേധം പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചു. ബാഴ്‌സലോണ അന്താരാഷ്ട്ര വിമാനത്താവളത്തില്‍വച്ചും ഏറ്റുമുട്ടലുണ്ടായി. പൊലിസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. തിങ്കളാഴ്ച മാത്രം ആകെ 108 വിമാനങ്ങള്‍ റദ്ദാക്കിയതായി സ്പാനിഷ് എയര്‍പോര്‍ട്ട് അതോറിറ്റി (ഐന) അറിയിച്ചു.
കാറ്റലന്‍ സ്വാതന്ത്ര്യത്തിനായി ശബ്ദിക്കുന്ന ആയിരക്കണക്കിനുപേര്‍ നഗരമധ്യത്തില്‍ മാര്‍ച്ച് നടത്തി. തെരുവുകളിലേക്കും മെട്രോ സ്റ്റേഷനുകളിലേക്കുമുള്ള പ്രവേശനം തടയപ്പെട്ടു. വിധി വന്നതോടെ മുന്‍ കറ്റാലന്‍ പ്രസിഡന്റ് കാള്‍സ് പ്യൂഗ്‌ഡെമോണ്ടിനായി പുതിയ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അദ്ദേഹമിപ്പോള്‍ വിദേശത്താണ്. 'അടിച്ചമര്‍ത്തലിന്റെയും പ്രതികാരത്തിന്റെയും ഇരകളാണ് കാറ്റലന്‍ ജനതയെന്ന് ' വിധി വന്നശേഷം വാര്‍ത്താസമ്മേളനം നടത്തിയ കാള്‍സ് പറഞ്ഞു.
നാലുമാസത്തോളം നീണ്ടു നിന്ന വാദംകേള്‍ക്കലിനിടെ തങ്ങള്‍ അനീതിയുടെ ഇരകളാണെന്ന് മാഡ്രിഡിലെ കോടതിയെ ബോധ്യപ്പെടുത്താന്‍ പ്രതികള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കോടതി എല്ലാ വാദങ്ങളും തള്ളി. കാറ്റലോണിയയുടെ മുന്‍ വൈസ് പ്രസിഡന്റും വിചാരണ നേരിടുന്ന ഏറ്റവും ഉയര്‍ന്ന സ്വാതന്ത്ര്യ അനുകൂല നേതാവുമായ ഓറിയോള്‍ ജുന്‍ക്വറസിന് 13 വര്‍ഷത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ തടവുശിക്ഷയാണ് കോടതി നല്‍കിയത്. അദ്ദേഹത്തിന് 25 വര്‍ഷത്തെ കഠിന തടവ് നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. സംസ്‌കാരത്തിലും ചരിത്രത്തിലും വ്യത്യാസമുള്ള സ്‌പെയിനില്‍ നിന്ന് സ്വാതന്ത്ര്യം വേണമെന്ന കാറ്റലന്‍ ജനതയുടെ മോഹത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. 2017 ഒക്ടോബറിലാണ് കാറ്റലോണിയന്‍ പ്രവിശ്യാ സര്‍ക്കാര്‍ ജനഹിത പരിശോധന പ്രഖ്യാപിച്ചത്. സ്വതന്ത്രരാജ്യം എന്ന കാറ്റലന്‍മാരുടെ ആവശ്യത്തെ സ്‌പെയിന്‍ പൂര്‍ണമായും തള്ളി.
ജനഹിതപരിശോധന ഭരണഘടനാവിരുദ്ധമാണെന്ന് രാജ്യത്തെ പരമോന്നത കോടതി ഉത്തരവിടുകയും ചെയ്തു. എന്നാല്‍ കോടതിയുടേയും മഡ്രിഡ് ഭരണകൂടത്തിന്റെയും ഉത്തരവുകള്‍ക്ക് തീരെവിലകല്‍പ്പിക്കാതെ കറ്റാലന്‍മാര്‍ ജനഹിതപരിശോധനയുമായി മുന്നോട്ടുപോയി. സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്തു. അതോടെ സ്‌പെയിനിലെ സ്വാതന്ത്ര്യാനുകൂലികളും ഏകരാജ്യവാദക്കാരും തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; നാളെ സ്‌കൂളുകൾക്കും പ്രൈവറ്റ് സ്ഥാപനങ്ങളടക്കമുള്ളവയ്ക്കും അവധി

oman
  •  2 months ago
No Image

ശബരിമല സ്‌പോട്ട് ബുക്കിങ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ 

Kerala
  •  2 months ago
No Image

'ഏറനാട് സീറ്റ് 25 ലക്ഷം രൂപയ്ക്ക് സിപിഐ വിറ്റു'; വിമര്‍ശനവുമായി പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

കണ്ണൂരിലും ആലപ്പുഴയിലും സ്‌കൂള്‍ ബസുകള്‍ മറിഞ്ഞ് അപകടം

Kerala
  •  2 months ago
No Image

നിയമസഭ മാര്‍ച്ചിനിടെ അറസ്റ്റ്; രാഹുല്‍ മാങ്കൂട്ടത്തിലും പികെ ഫിറോസും അടക്കം 37 പേര്‍ക്ക് ജാമ്യം

Kerala
  •  2 months ago
No Image

സര്‍ക്കാരിനെതിരെ സമരത്തിന് ആഹ്വാനം ചെയ്ത് ഇടത് അനുകൂല ജീവനക്കാരുടെ സംഘടന ജോയിന്റ് കൗണ്‍സില്‍ 

Kerala
  •  2 months ago
No Image

'കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് സംസാരിക്കരുത്'; ബാലയ്ക്ക് ഉപാധികളോടെ ജാമ്യം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; കൊല്ലം സ്വദേശിയായ പത്ത് വയസുകാരന് രോഗബാധ

Kerala
  •  2 months ago
No Image

2024 ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പങ്കിട്ട് മൂന്ന് ഗവേഷകര്‍

International
  •  2 months ago
No Image

ഇനി എമിഗ്രേഷന്‍ കൗണ്ടറുകളില്‍ ക്യൂ നിന്ന് മടുക്കേണ്ട; ദുബൈ വിമാനത്താവളത്തില്‍ 'ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സിസ്റ്റം' വരുന്നു

uae
  •  2 months ago