HOME
DETAILS
MAL
ശബരിമലയില്‍ അഹിന്ദുക്കളെ വിലക്കരുത്: സര്‍ക്കാര്‍ ഹൈക്കോടതിയില്‍
backup
November 12 2018 | 10:11 AM
കൊച്ചി: ശബരിമലയില്‍ അഹിന്ദുക്കളെ വിലക്കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചു. ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശത്തില്‍ വിവിധ വാദങ്ങളുണ്ട്. ക്ഷേത്രം മലയരയന്മാരുടേതാണെന്നും ബുദ്ധക്ഷേത്രമാണെന്നും വാദമുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അഹിന്ദുക്കളെ ശബരിമലയില്‍ വിലക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ടി.ജി മോഹന്‍ജാസ് സമര്‍പ്പിച്ച ഹരജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
ജന്മം കൊണ്ട് ക്രിസ്ത്യാനിയായ യേശുദാസാണ് ശബരിമലയിലെ ഹരിവരാസനം പാടിയത്. വഖഫ് ബോര്‍ഡ്, ഇസ്‌ലാം സംഘടനകള്‍, വാവര് ട്രസ്റ്റ്, ആദിവാസി സംഘടനകള്‍ എന്നിവരുമായി കൂടിയാലോചിച്ച ശേഷമേ ഹരജിയില്‍ തീരുമാനമെടുക്കാനാവൂ. വലിയ പൊതുജന താല്‍പര്യമുള്ള വിഷയം എന്ന നിലയില്‍ പത്രപരസ്യവും നല്‍കണം. പൊതുജനങ്ങളുടെ ശ്രദ്ധ ഇതിലേക്ക് കൊണ്ടുവരണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."