HOME
DETAILS
MAL
നികുതിവെട്ടിപ്പ്: മൗറീഞ്ഞോ കുരുക്കില്‍
backup
June 20 2017 | 23:06 PM
മാഡ്രിഡ്:സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ലയണല്‍ മെസ്സിക്കും പിന്നാലെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കോച്ച് ഹോസെ മൗറീഞ്ഞോയും നികുതി വെട്ടിപ്പ് കുരുക്കില്‍. മൗറീഞ്ഞോയ്‌ക്കെതിരേ ആരോപണവുമായി രംഗത്തെത്തിയത് സ്പാനിഷ് പ്രോസിക്യൂട്ടര്‍മാരാണ്. മെസ്സി, ക്രിസ്റ്റ്യാനോ എന്നിവര്‍ക്കെതിരേയും ആരോപണമുന്നയിച്ചത് ഇതേ പ്രോസിക്യൂട്ടര്‍മാരാണ്.
2011-2012 സീസണില്‍ റയല്‍ മാഡ്രിഡിന്റെ കോച്ചായിരിക്കെ 3.3 മില്യണിന്റെ നികുതിവെട്ടിപ്പ് നടത്തിയെന്നാണ് മൗറിഞ്ഞോയ്‌ക്കെതിരേയുള്ള ആരോപണം. അതേസമയം ആരോപണത്തോട് മൗറീഞ്ഞോ പ്രതികരിച്ചിട്ടില്ല. ഇമേജ് റൈറ്റുമായി ബന്ധപ്പെട്ട് ലഭിച്ച തുക അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ലെന്നും പ്രോസിക്യൂട്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."